ഷെയിൻ നിഗമിനും ശ്രീനാഥ് ഭാസിക്കുമെതിരായ വിലക്ക് നീക്കി
text_fieldsകൊച്ചി: യുവനടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും ഏർപ്പെടുത്തിയ വിലക്ക് സിനിമാ സംഘടനകൾ നീക്കി. അധികം ചോദിച്ച പ്രതിഫല തുകയിൽ ഷെയ്‍ൻ നിഗം വിട്ടുവീഴ്ച ചെയ്തതിനാലും, ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന് മാപ്പപേക്ഷ നൽകിയതിനാലുമാണ് നടപടി. രണ്ടു സിനിമകൾക്കായി ശ്രീനാഥ് ഭാസി വാങ്ങിയ അഡ്വാൻസ് തിരികെ നൽകും.
ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമാണ് ഇരുവർക്കും വിലക്കേർപ്പെടുത്തിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് ‘അമ്മ’ പ്രതിനിധിയടക്കം വിവിധ സിനിമാ സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. സെറ്റിൽ ഇവർ മോശമായാണ് പെരുമാറുന്നതെന്നും ആരോപിച്ചിരുന്നു.
ഇതിനിടെ ശ്രീനാഥ് ഭാസി ‘അമ്മ’യിൽ അംഗത്വത്തിന് അപേക്ഷ സമർപ്പിച്ചെങ്കിലും തൽക്കാലം അംഗത്വം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.
ഓണത്തിന് റിലീസ് ചെയ്ത ഷെയിൻ നിഗം പ്രധാനവേഷത്തിലെത്തിയ ആർ.ഡി.എക്സ് എന്ന ചിത്രം വൻ പ്രേക്ഷക പിന്തുണയിൽ പ്രദർശനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

