പ്രസംഗത്തിനിടെ വെപ്പുമീശ ഇളകി, വേദിയിൽവെച്ച് തന്നെ ഒട്ടിച്ച് ബാലയ്യ; ട്രോളോട് ട്രോൾ
text_fieldsഹൈദരാബാദ്: തെലുങ്ക് മാസ് ഹീറോ ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണയുടെ പ്രവൃത്തികൾ പലപ്പോഴും വാർത്തകൾക്കും ട്രോളുകൾക്കും കാരണമാകാറുണ്ട്. ബാലയ്യയുടെ പുതിയ ഒരു വിഡിയോ ക്ലിപ്പാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്‍റെ 65-ാം പിറന്നാൾ. ആരാധകർ സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിനെത്തിയതായിരുന്നു അദ്ദേഹം. വേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ വെപ്പുമീശയുടെ ഒരു ഭാഗം ഇളകി അടർന്നു. അദ്ദേഹം ഉടൻ പിന്നിലേക്ക് തിരിഞ്ഞ് സഹായികളോട് ഗം ആവശ്യപ്പെട്ടു. മീശ ശരിയാക്കി പ്രസംഗം തുടരുകയും ചെയ്തു.
ഇതിന്‍റെ ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതുകൂടാതെ, ബാലയ്യ കേക്ക് മുറിക്കാൻ ഒരുങ്ങുന്നതും വൈറലായിട്ടുണ്ട്. നാല് തട്ടുള്ള കേക്ക് മുറിക്കാനെത്തിയ ബാലയ്യ, കത്തി മുകളിലേക്ക് എറിഞ്ഞ് പിടിക്കുന്നതാണ് വൈറലായത്.
രണ്ട് ദൃശ്യങ്ങളെയും അടിസ്ഥാനമാക്കി നിരവധി ട്രോളുകളാണ് ട്രോളന്മാർ പടച്ചുവിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

