Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്തായിച്ചന് വിടനൽകി ബാലകൃഷ്ണനും ഗോപാലകൃഷ്ണനും

text_fields
bookmark_border
mannar mathai speaking
cancel
camera_alt

മാന്നാർ മത്തായി സ്പീക്കിങ്ങിൽ സായ്കുമാറും ഇന്നസെന്‍റും മുകേഷും

കൊച്ചി: മത്തായിച്ചന് യാത്രയേകാൻ നിറകണ്ണുകളോടെ ബാലകൃഷ്ണനും ഗോപാലകൃഷ്ണനും. ഇന്നസെന്‍റിന്‍റെ താരമൂല്യമുയർത്തുന്നതിൽ എക്കാലത്തെയും മികച്ച സിനിമയായിരുന്ന മാന്നാർ മത്തായി സ്പീക്കിങ്ങിൽ മത്തായിച്ചനായി ഇന്നസെന്‍റും ഗോപാലകൃഷ്ണനായി മുകേഷും ബാലകൃഷ്ണനായി സായ്കുമാറും അവിസ്മരണീയ പ്രകടനമാണ് കാഴ്ചവെച്ചത്. മൂവരും ചേർന്ന ടീമിനെ മലയാളികൾ നെഞ്ചേറ്റുകയായിരുന്നു.

കടവന്ത്ര രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ തങ്ങളുടെ പ്രിയ മത്തായിച്ചനെ യാത്രയാക്കാൻ നിറകണ്ണുകളോടെയാണ് മുകേഷും സായ്കുമാറും എത്തിയത്. അദ്ദേഹത്തിന്‍റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ ഏറെനേരം ചെലവഴിച്ച ഇരുവരും പലപ്പോഴും കണ്ണീരടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ഇതിനിടെ എത്തിയ നടൻ കുഞ്ചനും ഇന്നസെന്‍റിന്‍റെ മൃതദേഹത്തിന് മുന്നിൽ നിയന്ത്രണംവിട്ടു പൊട്ടിക്കരഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Balakrishnan, Gopalakrishnan and Matthaichan in mannar mathai speaking
Next Story