Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'കങ്കുവ' ഞാൻ സംവിധാനം...

'കങ്കുവ' ഞാൻ സംവിധാനം ചെയ്യാനിരുന്നത്, ഇപ്പോൾ സൂര്യ ചിത്രം ഒരുക്കുന്നത് സഹോദരൻ - ബാല

text_fields
bookmark_border
Bala Opens Up About He was direct Surya Movie kanguva
cancel

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവ സംവിധാനം ചെയ്യാനിരുന്നത് താനായിരുന്നുവെന്ന് നടൻ ബാല. ആരോഗ്യപ്രശ്നത്തെ തുടർന്ന് ആ ചിത്രം ചെയ്യുന്നില്ലെന്നും സഹോദരൻ ശിവയാണ് സംവിധാനം ചെയ്യുന്നതെന്നും ഫിൽമീബീറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

' സൂര്യ നായികനാവുന്ന തമിഴ് ചിത്രമായ കങ്കുവ ആദ്യം സംവിധാനം ചെയ്യാനിരുന്നത് ഞാനായിരുന്നു. പക്ഷെ ആരോഗ്യപ്രശ്നങ്ങളാൽ അതിന് കഴിഞ്ഞില്ല. ഇപ്പോൾ സഹോദരനാണ് ആ ചിത്രം ഒരുക്കുന്നത്. നിങ്ങളുടെ എല്ലാവരുടേയും പ്രാർഥനകൊണ്ട് തിരിച്ച് വന്നിരിക്കുകയാണ്. ഇപ്പോൾ ഒരു സിനിമ സംവിധാനം ചെയ്യുകയും നിർമിക്കുകയും അഭിനയിക്കുകയുമാണ്'- ബാല പറഞ്ഞു.

ഒരു സംഗീതസംവിധായകൻ തന്നെ പ്രൊഫഷണലായി പറ്റിച്ചതിനെ കുറിച്ചും നടൻ വെളിപ്പെടുത്തി. അദ്ദേഹം ചെയ്ത ദ്രോഹം എന്നെ മാനസികമായി ഏറെ വേദനിപ്പിച്ചു. ആ സംഗീത സംവിധായകനെ നിങ്ങള്‍ക്ക് അറിയാന്‍ പറ്റും. ജീവിതത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. പ്രൊഫഷണല്‍ കാര്യമാണ്. പ്രൊഫഷണല്‍ ജീവിതത്തിലായിരുന്നു ദ്രോഹം ചെയ്തത്- ബാല കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuryabalaKanguva
News Summary - Bala Opens Up About He was direct Surya's Movie kanguva
Next Story