Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളിയായ കൊടും വില്ലൻ, ബോളിവുഡിനെ വിറപ്പിച്ച് പൃഥ്വിരാജ്; സസ്പെൻസുമായി 'ബഡേ മിയാൻ ഛോട്ടേ മിയാൻ' -ടീസർ

text_fields
bookmark_border
Bade Miyan Chote Miyan teaser: Akshay Kumar and Tiger Shroff are here to save India
cancel

ക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബഡേ മിയാൻ ഛോട്ടേ മിയാൻ'. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിയുടെ മലയാളം ഡയലോഗിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. എന്നാൽ ടീസറിൽ നടന്റെ മുഖം വ്യക്തമായി കാണിച്ചിട്ടില്ല. അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരുടെ ഉഗ്രൻ ആക്ഷൻ രംഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലായ എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകൻ അലി അബ്ബാസ് സഫർ, വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഈദ് റിലീസായിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

പൃഥ്വിരാജിന്റെ നാലാത്തെ ബോളിവുഡ് ചിത്രമാണ് 'ബഡേ മിയാൻ ഛോട്ടേ മിയാൻ'. 2013ൽ പുറത്തിറങ്ങിയ 'ഔറം​ഗസേബ്' ആണ് ഏറ്റവും ഒടുവിലെത്തിയ പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം. സലാർ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ ചിത്രം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bade Miyan Chote Miyan teaser: Akshay Kumar and Tiger Shroff are here to save India
Next Story