ക്രൂരമായ പരിഹാസ കമന്റുകൾ; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് നടി ആയിഷ ടാക്കിയ
text_fieldsസിനിമയിൽ നിന്ന് ഇടവേള എടുത്ത് മാറി നിൽക്കുകയാണ് നടി ആയിഷ ടാക്കിയ . എന്നാൽ സോഷ്യൽമീഡിയയിൽ സജീവമായ നടി തന്റെ ചിത്രങ്ങൾ നിരന്തരം പങ്കുവെക്കാറുണ്ട്. അടുത്തിടെ നടിയുടെ എയർപോർട്ടിൽ നിന്നുള്ള വിഡിയോക്കെതിരെ വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. നടിയുടെ ലുക്കിനെയായിരുന്നു എല്ലവാരും വിമർശിച്ചത്. ഇതിനെതിരെ നടി പ്രതികരിക്കുകയും ചെയ്തിരുന്നു.
തന്റെ മുഖമല്ലാതെ ഈ രാജ്യത്ത് മറ്റൊന്നും ചർച്ച ചെയ്യാൻ ഇല്ലേയെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ ചോദിച്ചത്. സിനിമയിലേക്ക് മടങ്ങി വരാൻ താൽപര്യമില്ലെന്നും ഇപ്പോഴത്തെ ജീവിതം സന്തോഷമാണെന്നും ആയിഷ വ്യക്തമാക്കി. 15 വർഷത്തിന് മുമ്പത്തെ പോലെ ഇപ്പോഴും ഇരിക്കണമെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണെന്നും നടി അന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ് നടി. ദിവസങ്ങൾക്ക് മുമ്പ് സാരിയിൽ പരമ്പരാഗത ലുക്കിലുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. കാറിൽ നിന്നുള്ള ചിത്രത്തിന് അധികവും പരിഹാസകമന്റുകളായിരുന്നു ലഭിച്ചത്. ട്രോളും വിമർശനവും കടുത്തതോടെയാണ് ആയിഷ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്നാണ് വിവരം.
മോഡലിങ്ങിലൂടെയാണ് ആയിഷ വെള്ളിത്തിരയിൽ എത്തിയത്. ടാര്‍സന്‍ ദ വണ്ടര്‍ കാർ ആണ് ആദ്യ സിനിമ.സോച്ചാ നാ താ, ദില്‍ മാംഗേ മോര്‍, വാണ്ടഡ് തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

