Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുതര അശ്ലീല പരാമർശം നടത്തിയ രൺവീറിനെ പിന്തുണച്ച് അയേഷ ഖാൻ; ‘ഇതിലും വലിയ പ്രശ്നങ്ങളുണ്ട്...’

text_fields
bookmark_border
യുട്യൂബർക്കെതിരെ നിയമനടപടി ആരംഭിച്ചു
ഗുരുതര അശ്ലീല പരാമർശം നടത്തിയ രൺവീറിനെ പിന്തുണച്ച് അയേഷ ഖാൻ; ‘ഇതിലും വലിയ പ്രശ്നങ്ങളുണ്ട്...’
cancel

മുംബൈ: ടി.വി. ഷോക്കിടെ മത്സരാർഥിയോട് ഗുരുതര അശ്ലീല പരാമർശം നടത്തി വെട്ടിലായ യുട്യൂബർ രൺവീർ അലഹബാദിയയെ പിന്തുണച്ചും നടപടിയെടുത്ത അധികൃതരെ വിമർശിച്ചും നടി അയേഷ ഖാൻ. രാജ്യത്ത് നിരവധി പ്രശ്നങ്ങളുണ്ടെന്നും സമാന രോഷം അതിലെല്ലാം വേണമെന്നും നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.

നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ: മോശം റോഡുകൾ, വൻ ട്രാഫിക് ജാമുകൾ, വായുമലിനീകരണം, പൊതുസുരക്ഷ, ഡാർക് കോമഡി പ്ലാറ്റ്ഫോമിലെ ഡാർക് കോമഡി. പരിഹാരം: ഏറ്റവും ഗുരുതരമായ വിഷയത്തിൽ നടപടി എടുക്കണം. രാജ്യത്തെ ഇതിലും വലിയ പ്രശ്‌നങ്ങൾക്ക് സമാനമായ രോഷം ഉണ്ടായാൽ മാത്രം... -അയേഷ കുറിച്ചു.


ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ് ഷോ’യിലെ വിധികർത്താക്കളിലൊരാളായ രൺവീർ, മത്സരാർഥിയോടാണ് ഗുരുതര അശ്ലീല പരാമർശം നടത്തിയത്. ‘ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ’ എന്നാണ് മത്സരാർഥിയോട് രൺവീർ ചോദിച്ചത്.

പരാമർശനത്തിനെതിരെ കടുത്ത രോഷമാണ് ഉയർന്നത്. രാഷ്ട്രീയക്കാരും നെറ്റിസൺസുമെല്ലാം രൺവീറിനെതിരെ രംഗത്തെത്തി. യുട്യൂബർക്കെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. രൺവീറിനോട് ഹജാരാകൻ മുംബൈ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ് ഷോ’ എപ്പിസോഡ് യുട്യൂബ് നീക്കിയിട്ടുണ്ട്.

ഇന്നലെ രൺവീർ സമൂഹമാധ്യമങ്ങളിലൂടെ മാപ്പപേക്ഷിച്ച് വീഡിയോ ചെയ്തിരുന്നു. കഴിഞ്ഞ വർഷം മികച്ച സാമൂഹിക മാധ്യമ ക്രിയേറ്റർക്കുള്ള ‘ഡിസ്റപ്റ്റർ ഓഫ് ദി ഇയർ’ പുരസ്കാരം നേടിയത് രൺവീർ ആയിരുന്നു. പുരസ്കാരം സമ്മാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, രൺവീറിന്‍റെ പ്രവർത്തനങ്ങളെ മോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ayesha Khan Takes A Dig At Authorities Amid Ranveer Allahbadia Controversy
Next Story