Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'15-ാം വയസ്സിൽ എനിക്ക്...

'15-ാം വയസ്സിൽ എനിക്ക് ഗോലി കളിക്കാൻ പോലും അറിയില്ലായിരുന്നു'; വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് അമിതാഭ് ബച്ചൻ

text_fields
bookmark_border
15-ാം വയസ്സിൽ എനിക്ക് ഗോലി കളിക്കാൻ പോലും അറിയില്ലായിരുന്നു; വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് അമിതാഭ് ബച്ചൻ
cancel
camera_alt

അമിതാഭ് ബച്ചൻ, വൈഭവ് സൂര്യവംശി

ക്രിക്കറ്റ് പ്രേമികൾക്കിടയിൽ മാത്രമല്ല, ഇപ്പോൾ പൊതുജനത്തിനിടയിലും വലിയ ചർച്ചാവിഷയമാണ് 15 വയസ്സുകാരനായ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എൽ സീസണിൽ തകർപ്പൻ ബാറ്റിങുമായി കളം നിറയുന്ന ഈ കൊച്ചു മിടുക്കൻ, 16 മത്സരങ്ങളിൽ നിന്ന് 776 റൺസ് അടിച്ചുകൂട്ടിക്കൊണ്ട് ടൂർണമെന്റിലെ ഏറ്റവും മികച്ച റൺനേട്ടക്കാരനായി മാറിക്കഴിഞ്ഞു. ഈ പ്രകടനത്തിനാണ് ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ താരത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.

തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ബച്ചൻ വൈഭവിനെ പ്രശംസിച്ചത്. "അത്ഭുതകരമായ 15 വയസ്സുകാരൻ സൂര്യ! ഈ പ്രായത്തിൽ എനിക്ക് ഗോലി പോലും ശരിക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല," എന്ന് ബച്ചൻ കുറിച്ചു. താൻ പോലും അത്ര ചെറുപ്പത്തിൽ അത്ര സമർത്ഥനായിരുന്നില്ലെന്ന് പറഞ്ഞ് വൈഭവിനെ അമിതാഭ് ബച്ചൻ അഭിനന്ദിച്ചത് ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും വൈഭവിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. വൈഭവിന്റെ ബാറ്റിങ് ശൈലിയെയും, പന്തുകളെ നേരിടാനുള്ള അദ്ദേഹത്തിന്റെ മനോഹരമായ രീതിയെയും സച്ചിൻ എടുത്തുപറഞ്ഞു. ഇത്ര ചെറിയ പ്രായത്തിൽ ഇത്രയും ആത്മവിശ്വാസത്തോടെ കളിക്കുന്നത് ശരിക്കും അവിശ്വസനീയമാണെന്നും സച്ചിൻ ചൂണ്ടിക്കാട്ടി. ചുരുക്കത്തിൽ, ക്രിക്കറ്റ് ലോകത്തെ ഇതിഹാസങ്ങളുടെയെല്ലാം ശ്രദ്ധാകേന്ദ്രമായി മാറുകയാണ് ഈ യുവതാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amitabh Bachchansocial media viralCelebritiesVaibhav Sooryavanshi
News Summary - 'At 15, I didn't even know how to play goalie'; Amitabh Bachchan praises Vaibhav Suryavanshi
Next Story