‘ഇക്ക കല്യാണം കഴിച്ചതിന് ശേഷമാണ് ഫാമിലി ബോണ്ട് കൂടിയത്; എന്നെ ഏറ്റവും സ്വാധീനിച്ച ഒരാൾ എന്റെ ഇത്തയാണ്’-ആസിഫ് അലിയുടെ ഭാര്യയെ കുറിച്ച് അഷ്കർ അലി
text_fieldsയുവ നടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് ആസിഫ് അലി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ആസിഫിന് കഴിഞ്ഞിട്ടുണ്ട്. ആസിഫിനോളം തന്നെ ഇന്ന് പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് ഭാര്യ സമയും. ജീവിതത്തിലെ ഏറ്റവും വലിയ കരുത്താണ് സമയെന്നും തന്റെ തിരക്കുകൾക്കിടയിലും തന്റെ കൂട്ടുകാരെയെല്ലാം കണക്റ്റ് ചെയ്ത് കൊണ്ടുപോവുന്നതു സമയാണെന്നും പല അഭിമുഖങ്ങളിലും ആസിഫ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആസിഫ് അലിയുടെ സഹോദരനും നടനുമായ അഷ്കർ അലി സമയെക്കുറിച്ച് പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്.
സിനിമക്ക് പുറത്ത് ഏറ്റവും സ്വാധീനിച്ച വ്യക്തിയാര് എന്ന ചോദ്യത്തിന് ഏറ്റവും സ്വാധീനിച്ച ഒരാൾ എന്റെ ഇത്തയാണ് എന്നായിരുന്നു അഷ്കറിന്റെ മറുപടി. ഞങ്ങളുടെ ഫാമിലി ബോണ്ട് കൂടുതലായി വന്നത് ഇക്ക കല്യാണം കഴിച്ചതിന് ശേഷമാണ്. ഇത്ത വന്ന ശേഷമാണ് ഞാൻ ഏറ്റവും കൂടുതൽ ഫാമിലിയുമായി കണക്റ്റായത്. ഞാനും ഇക്കായും തമ്മിലൊരു കണക്ഷൻ വരുന്നതും ഞാനും ഉപ്പയും ഉമ്മയുമൊക്കെ കൂടുതൽ കണക്റ്റഡായതും എല്ലാം ഇത്ത വന്നതിന് ശേഷമാണ്. എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചതും, നല്ലൊരു മനുഷ്യനായി മാറാൻ സഹായിച്ചതും ഇത്തയും ആസിഫ് ഇക്കയുമാണ് എന്നും അഷ്കർ പറയുന്നു.
ആസിഫ് അലിയെ ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും കൂടുതൽ മെച്ചപ്പെടുത്താൻ ഇത്തയുടെ സാന്നിധ്യം സഹായിച്ചതായി അഷ്കർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിവാഹശേഷം ആസിഫിന്റെ ജീവിതത്തിൽ കൂടുതൽ അച്ചടക്കവും ഉത്തരവാദിത്തബോധവും വന്നു. അതിന് പിന്നിലും ഇത്തയുടെ പിന്തുണയായിരുന്നു. 2013ലാണ് സമ മസ്റീനെ ആസിഫ് അലി വിവാഹം ചെയ്തത്. ഇവർക്ക് ആദം, ഹയ രണ്ടുമക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

