Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്ത് അസിൻ! കാരണം തേടി ആരാധകർ

text_fields
bookmark_border
Asin deletes pics with husband Rahul on Instagram
cancel

ളരെ ചെറിയ സമയംകൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സ്വീകാര്യത നേടിയ താരമാണ് അസിൻ. മലയാളത്തിലൂടെയാണ് സിനിമാ പ്രവേശനമെങ്കിലും തമിഴിലും ഹിന്ദിയിലുമായിരുന്നു നടി കൂടുതൽ സജീവം.

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുമ്പോഴായിരുന്നു 2016 ൽ അസിന്റേയും മൈക്രോമാക്‌സ്- റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവിയായ രാഹുൽ ശർമയുടെയും വിവാഹം. ഇതോടെ അഭിനയത്തിൽ നിന്ന് നടി ഇടവേള എടുക്കുകയായിരുന്നു. സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഭർത്താവിനും മകൾക്കുമൊപ്പമുള്ള ചിത്രങ്ങൾ നടി പങ്കുവെക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ ഭർത്താവ് രാഹുൽ ശർമക്കൊപ്പമുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയ പേജിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. വിവാഹ ഫോട്ടോയും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ മകൾ ആരിന്റെ ചിത്രങ്ങളും അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിനോടൊപ്പമുള്ള അസിന്റേയും രാഹുലിന്റേയും ചിത്രങ്ങൾ മാത്രമാണ് നടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജായ സിമ്പ്ലി അസിനിലുളളത്.

ഭർത്തവിനൊടൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തതിന്റെ കാരണം ചോദിച്ച് ആരാധകർ രംഗത്ത് എത്തി. എന്നാൽ ആരാധകരുടെ കമന്റിന് നടി പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asin deletes pics with husband Rahul on Instagram.
Next Story