Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
asif ali about his mother in law book release sharjah book fair
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_right'ഈ പുസ്തകം ഒരുപാട്...

'ഈ പുസ്തകം ഒരുപാട് പ്രിയപ്പെട്ടത്​, എന്‍റെ ഉമ്മ എഴുതിയതാണിത്​'; ഷാർജയിൽ പുസ്​തകപ്രകാശനത്തിന്​ ക്ഷണിച്ച്​ ആസിഫ്​ അലി

text_fields
bookmark_border

തന്‍റെ ജീവിതത്തിലെ അപൂർവ്വ ഭാഗ്യത്തെക്കുറിച്ച്​ വെളിപ്പെടുത്തി നടൻ നടൻ ആസിഫ് അലി. തന്റെ ഭാര്യാമാതാവ് മുംതാസ് ആസാദിന്റെ ആദ്യപുസ്തകം പ്രകാശനം ചെയ്യാനൊരുങ്ങുകയാണെന്ന്​ നടൻ പറയുന്നു. 'എന്നും മായാതെ' എന്നാണ് പുസ്തകത്തിന്റെ പേര്. ആസിഫിന്റെ ഭാര്യ സമയുടെ ഉമ്മയാണ് മുംതാസ് ആസാദ്. സമൂഹമാധ്യമത്തിലാണ്​ ആസിഫ്​ പുസ്​തക പ്രകാശന വിവരം പങ്കുവച്ചത്​.


'നമസ്കാരം....ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഷാർജ ഇൻറർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ ഞാനൊരു പുസ്തകം പ്രകാശനം ചെയ്യുന്നു. ഈ പുസ്തകം എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്, കാരണം എന്‍റെ ഉമ്മ എഴുതിയതാണ് ഈ പുസ്തകം. ഉമ്മ പലപ്പോഴായി കുറിച്ചുവെച്ച കുഞ്ഞുകുഞ്ഞു കാര്യങ്ങളും ചിന്തകളും കഥകളുമാണ് ബുക്കിലുള്ളത്. 'എന്നും മായാതെ' എന്ന പുസ്തകം പുറത്തിറക്കുന്നത് ലിപി പബ്ലിക്കേഷൻസ് ആണ്.

അഞ്ചാം തീയതി വെള്ളിയാഴ്ച രാത്രി 9.30ന് നടക്കുന്ന ഈ ചടങ്ങിലേക്ക് നിങ്ങൾ ഏവരെയും സ്നേഹത്തോടെ ഞാൻ ക്ഷണിക്കുന്നു! വലിയ സ്വപ്നങ്ങൾ ഉയർന്നുനിൽക്കുന്ന നാട്ടിൽ വച്ച് ഉമ്മയുടെ സ്വപ്നം വെളിച്ചത്തിലേക്ക് വരികയാണ്. വായനക്കാരുടെ മനസ്സുകളിൽ ഈ പുസ്തകം എന്നും മായാതെ നിൽക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു'-ഫേസ്​ബുക്ക്​ കുറിപ്പിൽ പറയുന്നു. ഋതു എന്ന ശ്യാമപ്രസാദ്​ ചിത്രത്തിൽ പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്​ ആസിഫ് സിനിമാഭിനയം തുടങ്ങിയത്​. ഇന്ന്​ യുവ നടന്മാർക്കിടയിൽ ശ്രദ്ധേയമായ സ്​ഥാനം നേടാൻ ആസിഫിനായിട്ടുണ്ട്​.


ഷാർജ പുസ്​തകോത്സവം

അ​റ​ബ് മേ​ഖ​ല​യി​ലെ സാം​സ്കാ​രി​ക വ​സ​ന്ത​മാ​ണ് ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​കോ​ത്സ​വം. 1982ൽ ​അ​ൽ​ഖാ​നി​ലെ പ​ഴ​യ വേ​ൾ​ഡ് എ​ക്സ്പോ സെ​ൻ​റ​റി​ലാണ്​ ഷാ​ർ​ജ പു​സ്ത​കോത്സവം ആരംഭിച്ചത്​. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ അ​ക്ഷ​ര പൂ​ര​മാ​ണ് ഇ​ന്ന് ഷാ​ർ​ജ പു​സ്ത​കോ​ത്സ​വം. ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ എ​ജ്യു​ക്കേ​ഷ​ന​ൽ, സ​യ​ൻ​റി​ഫി​ക് ആ​ൻ​റ്​ ക​ൾ​ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (യു​നെ​സ്കോ) ലോ​ക​പു​സ്ത​ക ത​ല​സ്ഥാ​ന പ​ദ​വി ന​ൽ​കി​യാ​ണ് പോ​യ​വ​ർ​ഷം ഷാ​ർ​ജ​യെ ആ​ദ​രി​ച്ച​ത്.

ഗാ​ന്ധി​യു​ടെ​യും ബ​ഷീ​റി​െ​ൻ​റ​യും എം.​ടി​യു​ടേ​തു​മെ​ല്ലാം കൃ​തി​ക​ൾ അ​റ​ബി​യി​ൽ ധാ​രാ​ളം വാ​യി​ക്ക​പ്പെ​ടു​ന്നു​ണ്ട്. വി​വ​ർ​ത്ത​ന സാ​ഹി​ത്യ​ത്തി​ന് എ​ല്ലാ​വ​ർ​ഷ​വും ഷാ​ർ​ജ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. ന​വം​ബ​ർ മൂ​ന്നുമു​ത​ൽ 13 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ 83 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 1,576 പ്ര​സി​ദ്ധീ​ക​ര​ണ​ശാ​ല​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ത്ത​വ​ണ നൂ​റി​ല​ധി​കം മ​ല​യാ​ള പു​സ്ത​ക​ങ്ങ​ളാ​ണ് ഇ​ന്ത്യ​ൻ പ​വ​ലി​യ​ന​ക​ത്തെ റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asif alibook releasebook fairsharjah
News Summary - asif ali about his mother in law book release sharjah book fest
Next Story