അഞ്ചു കുട്ടികളുടെ ജീവിതം പറയുന്ന ആന്തോളജി ചിത്രം! 'അഞ്ചു വിത്തുകൾ'
text_fieldsവ്യത്യസ്തമായ അഞ്ചു കഥകൾ പറയുന്ന ആന്തോളജി സിനിമയാണ് അഞ്ചു വിത്തുകൾ(5 സീഡ്സ് ). അശ്വിൻ പി.എസ്.ആണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. അഞ്ചു കുട്ടികളുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ളതാണ് ഈ ചിത്രം.ഓരോ കുട്ടിയും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളേക്കുറിച്ചും അവർ അതിൽ നിന്നും എങ്ങനെ കരകയറുന്നു എന്നുമാണ് ഈ ചിത്രങ്ങൾ പറയുന്നത്.
ഒരു കുട്ടി മുത്തശ്ശിയോട് പറയുന്ന നിഷ്ക്കളങ്കയായ നുണ ആവളുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവുണ്ടാക്കുന്നു. അതു തുടച്ചു നീക്കാനുള്ള കുട്ടിയുടെ ശ്രമമാണ് ആദ്യത്തെ ചിത്രം.ഉത്തരവാദിത്ത്വമില്ലാത്ത പിതാവാണങ്കിലും അയാളിൽ നിന്നുള്ള സ്നേഹത്തിന്റേയും വാത്സല്യത്തിന്റേയും ചെറിയ പ്രകടനങ്ങൾ കുട്ടിയുടെ മനസിന് സമാധാനം നൽകുമെന്നതാണ് രണ്ടാം കഥയിൽ പറയുന്നത്. മുത്തച്ഛന്റെ അലോസരത്തിൽ നിന്നും രക്ഷപെടാനായി ഒരു കുട്ടിയുടെ പ്രാർഥന യാഥാർത്ഥ്യമാകുന്നതും അത് അവനിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് എങ്ങനെ മോചിതനാകുന്നു എന്നതുമാണ് മറ്റൊരു ചിത്രം പറയുന്നത്.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഒരു ആൺകുട്ടിയുടെ ജീവിതത്തിൽ അപ്ര തീക്ഷിതമായുണ്ടായ ഒരു ദുരന്തവും. തുടർന്ന് സമാധാനത്തിലേക്കുള്ള അവന്റെ യാത്രയുമാണ് നാലാമത്തെ ചിത്രം.മാതാപിതാക്കമുടെ വേർപിരിയലും അപ്രതീക്ഷിതമായ അവരുടെ പുനഃസമാഗത്തിലെ സന്തോഷം അനുഭവിക്കുന്ന കുട്ടിയുടെ കഥയാണ് അഞ്ചു വിത്തുകളിലെ അഞ്ചാമത്തെ കഥ.
മ്യൂസിക്ക് ആൽബങ്ങളും, ടെലിഫിലിമുകളും സംവിധാനം ചെയ്തു കൊണ്ടാണ് അശ്വിന്റെ കടന്നുവരവ്.ദൂരദർശനു വേണ്ടി ഒരുക്കിയ ഒരിതൾ എന്ന ടെലിഫിലിമിലെ അഭിനയത്തിന് മകൾ മീനാക്ഷിക്ക് ഏറ്റം നല്ല ബാലതാരത്തിനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചിരുന്നു.സോഫിയ, മീനാക്ഷി എന്നി മ്യൂസിക്ക് ആൽബങ്ങൾ യൂട്യൂബിൽ ഏറെ ഹിറ്റാണ്.രൗദ്രം, ഔട്ട് ഓഫ് നൈറ്റ് എന്നീ ഷോർട്ട് ഫിലിമുകളും ഒരുക്കിയ അശ്വിൻ സഞ്ചാരം ഡോക്കുമെൻ്റെറിയിൽ ഫോട്ടോഗ്രാഫിയുംഅഭിയിൽ സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.അരിപ്പ:യിൽ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
5 സീഡ്സ് എന്ന ഈ ചിത്രത്തിന് രണ്ടായിരത്തി ഇരുപത്തിരണ്ടിലെ കുട്ടികളുടെ ചിത്രമായി ' ഫിലിം ക്രിട്ടിക്സ് അസ്സോസ്സിയേഷൻ തെരഞ്ഞെടുത്തിരുന്നു.ഇനിയും നിരവധി അംഗീകാരങ്ങൾ ലഭിക്കാൻ സാദ്ധ്യതയുള്ള ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തും.