Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightനടൻ ആശിഷ്...

നടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹം! ആദ്യ ഭാര്യയുടെ വാക്കുകൾ ചർച്ചയാവുന്നു

text_fields
bookmark_border
Ashish Vidyarthis first wife Rajoshi Barua shares cryptic posts after actors  Second wedding to Rupali Barua
cancel

ടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹത്തിന് പിന്നാലെ ആദ്യ ഭാര്യയും നടിയുമായ രജോഷി ബറുവയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. രണ്ട് പോസ്റ്റുകളാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി രജോഷി പങ്കുവെച്ചിരിക്കുന്നത്. നടിയുടെ വാക്കുകൾ ചർച്ചയായിട്ടുണ്ട്.

'ജീവിതത്തിൽ നിങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടയാൾ നിങ്ങളെ ഒരിക്കലും ചോദ്യം ചെയ്യില്ല. ഓർമിക്കുക, നിങ്ങളുടെ മനസിനെ വേദനിപ്പിക്കുന്നതൊന്നും അവർ ചെയ്യില്ല'; എന്നായിരുന്നു ആദ്യത്തെ ഇൻസ്റ്റഗ്രാം സ്റ്റോറി.

'നിങ്ങളുടെ ജീവിതത്തിൽ നിന്ന് അമിതചിന്തയും സംശയവും പുറത്തു പോകട്ടെ. ആശയക്കുഴപ്പങ്ങളുടെ സ്ഥാനത്ത് വ്യക്തതയുണ്ടാവട്ടെ. ജീവിതത്തിൽ ശാന്തതയും സമാധാനവും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ. നിങ്ങൾ വളരെ ശക്തനാണ്'- രജോഷിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.


ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രജോഷി. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇരുവരും നിയമപരമായി വേർപിരിഞ്ഞിരുന്നു. ആർത്ത് വിദ്യാർത്ഥിയാണ് ഏക മകൻ. ആശിഷ് വിദ്യാർഥി മകന്റെ അനുവാദത്തോടെയാണ് രൂപാലി ബറുവയെ വിവാഹം ചെയ്തതെന്നാണ് വിവരം.

Show Full Article
TAGS:Ashish Vidyarthi 
News Summary - Ashish Vidyarthi's first wife Rajoshi Barua Reaction About actor's Second wedding to Rupali Barua
Next Story