വയലൻസ് കാണിക്കുമ്പോൾ ഉത്തരവാദിത്തം വേണം, സിനിമ ജനങ്ങളെ സ്വാധീനിക്കും- ആഷിക് അബു
text_fieldsസിനിമയിൽ കാണിക്കുന്ന വയലൻസ് ആളുകളെ സ്വാധീനിക്കുമെന്നും അത്തരത്തിലുള്ള രംഗങ്ങളിൽ നിയന്ത്രണം കൊണ്ടുവരണമെന്നും പറയുകയാണ് സംവിധായകൻ ആഷിക് അബു. സിനിമകളിൽ വയലൻസ് ചിത്രീകരിക്കുന്നത് ഉത്തരവാദിത്തത്തോടെയായിരിക്കണമെന്നും മറ്റെല്ലാ കാര്യങ്ങളെയും പോലെ സിനിമയും സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
'തീർച്ചയായിട്ടും സിനിമകൾ സമൂഹത്തെ സ്വാധീനിക്കും. സിനിമ പവർഫുള്ളായിട്ടുള്ള ഒരു മീഡിയമാണ്. പല തരത്തിലുള്ള സ്വാധീനം സിനിമക്ക് സമൂഹത്തിനുമേലുണ്ട്. സിനിമക്ക് മാത്രമല്ല, മറ്റു പലകാര്യങ്ങൾക്കും നമ്മുടെ സ്വഭാവരൂപീകരണത്തിലും ദൈനംദിന ജീവിതത്തിലും സ്വാധീനമുണ്ട്. ഒരു ഫിലിംമേക്കർ എന്ന നിലക്ക് സമൂഹത്തിൽ ഇത്തരത്തിലുള്ള ചർച്ചകൾ നടക്കുമ്പോൾ അതിനോട് ഉത്തരവാദിത്തത്തോട് കൂടി പ്രതികരിക്കേണ്ടതുണ്ട്. എന്റെ സിനിമകൾക്ക് നേരെയാണ് ഇത്തരമൊരു വിമർശനം വരുന്നതെങ്കിൽ അതിനെ അഡ്രസ് ചെയ്യണമെന്ന് തന്നെയാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം,' ആഷിക് അബു പറഞ്ഞു.
റൈഫിൾ ക്ലബ് സിനിമയെ ഒരു വീഡിയോ ഗെയിം കാണുന്നത് പോലെയാണ് കാണേണ്ടത് എന്ന ധാരണയുടെ പുറത്താണ് ആ രീതിയിൽ കൊറിയോഗ്രാഫി ചെയ്‌തതെന്നും ആഷിക്ക് അബു പറയുന്നു.
'റൈഫിൾ ക്ലബിന്‍റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ഒരു വീഡിയോ ഗെയിം കാണുന്നത് പോലെയാണ് ഷൂട്ടിങ് സീനുകൾ കാണേണ്ടത് എന്ന നേരത്തെയുള്ള ധാരണയുടെ പുറത്താണ് ഈ രീതിയിൽ കൊറിയോഗ്രഫി ചെയയ്തിരിക്കുന്നത്. സിനിമയിൽ വയലൻസ് ചിത്രീകരണം കുറച്ചു ഉത്തരവാദിത്തത്തോട് കൂടി ചെയ്യണമെന്നാണ് വ്യക്തിപരമായ ആഗ്രഹം,' ആഷിക്ക് അബു കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

