Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്ലാ വെള്ളിയാഴ്ചയും എൻ.സി.ബി ഓഫിസിൽ ഹാജരാകുന്നതിൽ ഇളവ് വേണമെന്ന ആവശ്യവുമായി ആര്യൻ ഖാൻ

text_fields
bookmark_border
aryan khan
cancel

മുംബൈ: ജാമ്യവ്യവസ്ഥയുടെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫിസിൽ ഹാജരാകുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യവുമായി ആര്യൻ ഖാൻ. ആഴ്ചതോറും എൻ.സി.ബി ഓഫിസിലെത്തുമ്പോൾ മാധ്യമങ്ങളുടെ നിരന്തര ചോദ്യങ്ങൾക്ക് താൻ ഇരയാവുകയാണ്. അതിനാൽ കനത്ത പൊലീസ് സുരക്ഷയും ആവശ്യമായി വരുന്നു. ആത്മാഭിമാനത്തോടെയുള്ള ജീവിതം നയിക്കാൻ അനുവദിക്കണമെന്നും എല്ലാ ആഴ്ചയും എൻ.സി.ബി ഓഫിസിൽ ഹാജരാകുന്നതിൽ ഇളവ് നൽകണമെന്നും ആര്യൻ അഭ്യർഥിച്ചു.

നിലവിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഡൽഹിയിലെ കേന്ദ്ര സംഘമാണ് ആര്യൻ പ്രതിയായ ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്. സംഘത്തിൽ നിന്ന് എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ ഒഴിവാക്കുകയും ചെയ്തിരുന്നു. അതിനാൽ മുംബൈ ഓഫിസിൽ ഇനിയും ഹാജരാകേണ്ട സാഹചര്യമില്ലെന്ന് ആര്യൻ ഹരജിയിൽ ചൂണ്ടിക്കാട്ടി.

ആര്യന്‍റെ ഹരജി ഈയാഴ്ച തന്നെ പരിഗണിച്ചേക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു.

ആഡംബരക്കപ്പൽ മയക്കുമരുന്ന് പാർട്ടി കേസിൽ ഒക്ടോബർ മൂന്നിന് അറസ്റ്റിലായ ആര്യൻ 25 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഒക്ടോബർ 28നാണ് ജാമ്യം നേടി പുറത്തെത്തിയത്. എൻ.സി.ബിയെ അറിയിക്കാതെ മുംബൈ വിട്ടുപോകരുത്, രാജ്യം വിടരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aryan Khan Moves HC For Relaxation of Weekly Appearance Bail Clause
Next Story