ഇനി ഒരിക്കലും ഒരു സിനിമയെയും നടനെയും വിമർശിക്കില്ല; പ്രഭാസിനെക്കുറിച്ചുള്ള 'ജോക്കർ' കമന്റിന് ശേഷം അർഷാദ് വാർസി
text_fieldsഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ ചിത്രമാണ് പ്രഭാസിന്റെ കൽക്കി 2898 എ.ഡി. അമിതാഭ് ബച്ചൻ, ദീപിക പദുകോൺ, കമൽ ഹാസൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. അന്ന ബെന്നും ദുൽഖർ സൽമാനും ചിത്രത്തിന്റെ ഭാഗമായിരുന്നു.
പാൻ ഇന്ത്യൻ ചിത്രമായ കൽക്കിയിലെ പ്രഭാസിന്റെ കഥാപാത്രത്തെ വിമർശിച്ച് നടൻ അർഷാദ് വാർസി രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ അമിതാഭ് ഗംഭീരം പ്രകടനം കാഴ്ചവെച്ചെന്നും ജോക്കറിനെ പോലെയുണ്ടായിരുന്നു പ്രഭാസിന്റെ കഥാപാത്രം എന്നായിരുന്നു പറഞ്ഞത്. ഇത് വലിയ വിമർശനം ഉയർത്തിയിരുന്നു.
എന്നാൽ താൻ ഇനി ഒരു നടനെയും സിനിമയെയും വിമർശിക്കില്ലെന്ന് പറയുകയാണ് അർഷാദ് വാർസി.ജ നാധിപത്യ രാജ്യമായ ഇന്ത്യയിൽ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇനി അഭിപ്രായം പറയുമ്പോൾ വളരെ സൂക്ഷിച്ച് മാത്രമേ പറയുകയുള്ളൂവെന്നും കൂട്ടിച്ചേർത്തു.
'പോസിറ്റീവായി മാത്രം ചിന്തിക്കുന്ന വ്യക്തിയാണ് ഞാൻ. അതിനാൽ വിമർശനങ്ങൾ എന്നെ അധികം ബാധിക്കാറില്ല. നമുക്ക്ഓരോരുത്തർക്കും അവരവരുടെ കാഴ്ചപ്പാടുണ്ട്. കൂടാതെ, ഇതൊരു ജനാധിപത്യ രാജ്യമാണ്, എല്ലാവർക്കും അതിൽ സംസാരിക്കാൻ അനുവാദമുണ്ട്. ഭാവിയിൽ അഭിപ്രായങ്ങൾ വളരെ സൂക്ഷിച്ച് മാത്രമേ പറയുകയുള്ളൂ.ഇനി മുതൽ ഞാൻ കാണുന്ന എല്ലാ സിനിമകളും ഇഷ്ടപ്പെടുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ജീവിതകാലം മുഴുവൻ ഞാൻ എല്ലാ നടന്മാരെയും സ്നേഹിക്കും,” അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

