രൺവീറിന്‍റെ കാൻഡിഡ് ക്ലിക്കിൽ തിളങ്ങി അർജുൻ കപൂർ; ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് താരം
text_fieldsഅർജുൻ കപൂർ അടുത്തിടെ തന്റെ ഓഫ്-സ്ക്രീൻ സൗഹൃദത്തിന്റെ ഒരു മനോഹര നിമിഷം ആരാധകരുമായി പങ്കുവച്ചു. രൺവീർ സിങ് പകർത്തിയ ഒരു കാൻഡിഡ് ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അർജുൻ പങ്കുവെച്ചത്. കറുത്ത എത്നിക് വസ്ത്രത്തിൽ സ്റ്റൈലിഷായി കാണപ്പെട്ട അർജുൻ, കാമറയിലേക്ക് നോക്കാതെ പുഞ്ചിരിയോടെ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഹംസ അഥവാ ജാസ്സി നിങ്ങളുടെ ഒരു ചിത്രം എടുക്കുമ്പോൾ...” എന്നായിരുന്നു അർജുൻ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. രൺവീർ സിങിന്റെ ധുരന്തറിലെ കഥാപാത്രത്തെ പരാമർശിച്ചുകൊണ്ടായിരുന്നു ഈ രസകരമായ കുറിപ്പ്.
ഇരുവരുടെയും സൗഹൃദം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. 2014-ൽ പുറത്തിറങ്ങിയ ‘ഗുണ്ടെ’ എന്ന ആക്ഷൻ ഡ്രാമ ചിത്രത്തിലൂടെയാണ് അർജുൻ കപൂറും രൺവീർ സിങും ഒരുമിച്ച് അഭിനയിച്ചത്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയങ്ക ചോപ്രയും ഇർഫാൻ ഖാനും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 1970-80 കാലഘട്ടത്തിലെ കൊൽക്കത്തയെ പശ്ചാത്തലമാക്കിയ ഈ ചിത്രം, ഒരേ പെൺകുട്ടിയെ സ്നേഹിക്കുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയായിരുന്നു പറഞ്ഞത്.
രൺവീർ സിങ് അടുത്തിടെ പുറത്തിറങ്ങിയ തന്‍റെ ചിത്രം ‘ധുരന്തർ 2’വിന്റെ വിജയാഘോഷത്തിലാണ്. അതേസമയം, അർജുൻ കപൂർ അവസാനമായി ‘മേരേ ഹസ്ബന്‍റ് കി ബീവി’ എന്ന റൊമാന്റിക് കോമഡി ചിത്രത്തിലാണ് അഭിനയിച്ചത്. ഭൂമി പെട്നേക്കറും രകുൽ പ്രീത് സിങും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉണ്ടായിരുന്നു.അർജുന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത ചിത്രം ‘നോ എൻട്രി 2'വാണ്. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വരുൺ ധവാനും ദിൽജിത് ദോസഞ്ജും പ്രധാന വേഷങ്ങളിൽ എത്തും. ചിത്രം നിർമിക്കുന്നത് ബോണി കപൂർ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

