Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'രാവിലെതന്നെ വെള്ളം,...

'രാവിലെതന്നെ വെള്ളം, മദ്യപിച്ചാണോ ഉദ്ഘാടനത്തിന് എത്തുന്നത്!'; ധർമജനെതിരെയുള്ള പരിഹാസത്തിന് മറുപടിയുമായി ബിബിന്‍ ജോര്‍ജ്

text_fields
bookmark_border
രാവിലെതന്നെ വെള്ളം, മദ്യപിച്ചാണോ ഉദ്ഘാടനത്തിന് എത്തുന്നത്!; ധർമജനെതിരെയുള്ള പരിഹാസത്തിന് മറുപടിയുമായി ബിബിന്‍ ജോര്‍ജ്
cancel

ഉദ്ഘാടന ചടങ്ങിലെത്തിയ നടൻ ധർമജന ബോൾഗാട്ടിയുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സഹപ്രവർത്തകനും നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന്റെ പുതിയ റസ്റ്ററന്‍റിന്‍റെ ഉദ്ഘാടനത്തിനാണ് ധർമജൻ എത്തിയത്. എന്നാൽ താരത്തിന്‍റെ ശരീര ഭാഷയും വേഷവും വിലയിരുത്തി താരം മദ്യപിച്ചാണ് സ്ഥലത്തെത്തിയതെന്നായിരുന്നു വിമർശനം. വിമര്‍ശനങ്ങളും ട്രോളുകളും അതിരുകടന്നതോടെ പ്രതികരണവുമായി ബിബിന്‍ ജോര്‍ജ് തന്നെ രംഗത്തെത്തി.

ധര്‍മജനെ കളിയാക്കുന്നൊരു വിഡിയോയുടെ കമന്റിലൂടെയായിരുന്നു ബിബിന്‍ ജോര്‍ജ് പ്രതികരിച്ചത്. ‘‘നിങ്ങളുടെ വര്‍ക്കിനെ ബഹുമാനിക്കുന്നു. പക്ഷെ ദൈവം സത്യം. അദ്ദേഹം കഴിച്ചിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’’ എന്നായിരുന്നു ബിബിന്‍ ജോര്‍ജ് പ്രതികരിച്ചത്. വിഡിയോയില്‍ ധര്‍മജന് ബാലന്‍സ് നഷ്ടമാകുന്നതും ബിബിന്‍ ജോര്‍ജ് പിടിക്കുന്നതും കാണാം. നടന്റെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇട്ടത് നേരയല്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഇതാണ് വലിയ രീതിയിലുള്ള വിമർശനത്തിന് കാരണമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dharmajan bolgattysocial media viralbibin georgeCelebrities
News Summary - 'Are you coming to the inauguration drunk?'; Bibin George responds to the mockery against Dharmajan
Next Story