Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വലി‍യ ലൈറ്റ് പൊട്ടി വീണു, ആ ആഘാതത്തിൽ നിന്ന് മോചിതനായിട്ടില്ല; അപകടത്തെ കുറിച്ച് എ.ആർ റഹ്മാന്റെ മകൻ

text_fields
bookmark_border
AR Rahmans son AR Ameen escapes major accident on shooting set
cancel

വിഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് എ. ആർ റഹ്മാന്റെ മകനും ഗായകനുമായ എ.ആർ ആമീൻ. വിഡിയോ ചിത്രീകരണത്തിനിടെ വലിയ ലൈറ്റ് പൊട്ടി വീഴുകയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് അപകടത്തെ കുറിച്ച് വെളിപ്പെടുത്തിയത്. രക്ഷപ്പെട്ടത് തലനാരിഴക്കാണെന്നും ആ ആഘാതത്തിൽ നിന്ന് മോചിതനായിട്ടില്ലെന്നും ആമീൻ കുറിച്ചു.

ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നന്ദി പറഞ്ഞു കൊണ്ടാണ് അപകടത്തെ കുറിച്ച് വിവരിച്ചത്.

'മൂന്ന് രാത്രികൾക്ക് മുമ്പ് ഞങ്ങൾ ഒരു വിഡിയോ ചിത്രീകരിക്കുകയായിരുന്നു. എന്റെ ശ്രദ്ധമുഴുവൻ പാട്ടിലായിരുന്നു. ഞാൻ സ്റ്റേജിന്റെ മധ്യഭാഗത്ത് എത്തിയപ്പോൾ ക്രൈയിനിലുണ്ടായിരുന്ന വലിയ ലൈറ്റ് പൊട്ടി വീണു. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ അല്ലെങ്കിൽ സെക്കന്റുകൾക്ക് മുമ്പോ ശേഷമോ ആയിരുന്നെങ്കിൽ ആ ലൈറ്റ് തലയിൽ വീഴുമായിരുന്നു.ഞാനും എന്റെ ടീമും ഞെട്ടിപ്പോയി, ആഘാതത്തിൽ നിന്ന് കരകയറാനായിട്ടില്ല- ആമീൻ ചിത്രത്തിനോടൊപ്പം കുറിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AR Rahman's son AR Ameen escapes major accident on shooting
Next Story