Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ആർ റഹ്മാന്റെ സംഗീതനിശ നിർത്തിവെപ്പിച്ച് പൊലീസ്

text_fields
bookmark_border
എ.ആർ റഹ്മാന്റെ സംഗീതനിശ നിർത്തിവെപ്പിച്ച് പൊലീസ്
cancel

പുണെ: സംഗീത സംവിധായകനും ഗായകനുമായ എ.ആർ റഹ്മാന്റെ സംഗീതനിശ നിർത്തിവെപ്പിച്ച് പൊലീസ്. പുണെ സംഗവാടിയിലെ രാജ ബഹദൂർ മിൽസിൽ ഞായറാഴ്ച രാത്രി പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് പൊലീസ് ഇടപെടൽ. ‘ദിൽസെ’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ 'ഛയ്യ ഛയ്യ' ആലപിച്ചുകൊണ്ടിരിക്കെ ഒരു പൊലീസുകാരൻ വേദിയിലെത്തി പാട്ട് നിർത്താൻ ആവശ്യപ്പെടുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കാണികൾ ബഹളമുണ്ടാക്കി പ്രതിഷേധിക്കുന്നതും വിഡിയോയിലുണ്ട്.

രാത്രി എട്ട് മുതൽ 10 വരെയായിരുന്നു പരിപാടിക്ക് സമയം അനുവദിച്ചത്. എന്നാൽ, 10 മണിക്ക് ശേഷവും പരിപാടി തുടർന്നതിനാലാണ് നിർത്താൻ ആവശ്യപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. അനുവദിച്ച സമയം കഴിഞ്ഞെന്ന് അദ്ദേഹത്തെ അറിയിക്കുകയും അതിന് ശേഷം പാട്ട് നിർത്തുകയായിരുന്നെന്നും പൊലീസ് വിശദീകരിച്ചു.

അതേസമയം, ഷോ വിജയിപ്പിച്ചതിന് ആരാധകർക്ക് നന്ദി പറഞ്ഞ് എ.ആർ റഹ്മാൻ രംഗത്തെത്തി. 'പുണെ! കഴിഞ്ഞ രാത്രിയിലെ എല്ലാ സ്‌നേഹത്തിനും സന്തോഷത്തിനും നന്ദി! നിങ്ങൾക്കൊപ്പം വീണ്ടും പാടാൻ ഞങ്ങൾ ഉടൻ മടങ്ങിവരും!' അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AR Rahman's music concert has been stopped by the police
Next Story