എ.ആർ. റഹ്മാന്റെ മകൾ ഖദീജ വിവാഹിതയാകുന്നു; വരൻ റിയാസുദ്ദീൻ ശൈഖ് മുഹമ്മദ് ആരാണെന്നറിയാം
text_fieldsസംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ മകളും ഗായികയുമായ ഖദീജ റഹ്മാൻ വിവാഹിതയാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ജനുവരി രണ്ടിന് ഖദീജ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. റിയാസുദ്ദീൻ ശൈഖ് മുഹമ്മദാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഡിസംബർ 29നായിരുന്നു വിവാഹ നിശ്ചയം.
ചടങ്ങിന്റെ ചിത്രങ്ങൾ റഹ്മാനും ഖദീജയും ഇൻസ്റ്റ സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. ബിസിനസുകാരനും ഓഡിയോ എൻജിനിയറുമാണ് ഖദീജയുടെ വരൻ റിയാസുദ്ദീൻ. ജന്മദിനത്തിന്റെ അന്ന് തന്നെയായിരുന്നു ഖദീജയുടെ വിവാഹ നിശ്ചയമെന്നത് യാദൃശ്ചികതയായി.
ഖദീജയെ കൂടാതെ റഹ്മാൻ- സൈറ ബാനു ദമ്പതികൾക്ക് റഹീമ എ.ആർ അമീൻ എന്നീ രണ്ട് കുട്ടികൾ കൂടിയുണ്ട്. രജനീകാന്തിന്റെ എന്തിരൻ എന്ന ചിത്രത്തിലെ പുതിയ മനിതയ എന്ന ഗാനത്തിലൂടെയാണ് ഖദീജ സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി തമിഴ് ഗാനങ്ങൾക്ക് അവർ ശബ്ദം നൽകി. ബുർഖ ധരിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട ഖദീജയെ സാഹിത്യകാരി തസ്ലീമ നസ്റിൻ വിമർശിച്ചത് വലിയ വിവാദമായിരുന്നു.
'ഫഈ രാജ്യത്ത് എന്തെല്ലാം പ്രശ്നങ്ങള്‍ നടക്കുന്നു, എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ ചര്‍ച്ച. ദുര്‍ബലയാകുകയോ ജീവിതത്തില്‍ എടുത്ത തിരഞ്ഞെടുപ്പുകളില്‍ പശ്ചാത്തപിക്കുകയോ ചെയ്തിട്ടില്ല. ചെയ്യുന്ന കാര്യങ്ങളില്‍ സന്തുഷ്ടയാണ് അതില്‍ അഭിമാനിക്കുന്നുവെന്നുമായിരുന്നു ഖദീജ വിവാദങ്ങളിൽ തസ്ലീമക്ക് നൽകിയ മറുപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

