Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രജനിയും കമലും ഹൈഡ്രജനും ഓക്സിജനും; രണ്ടുപേരും നമുക്ക് വേണം -എ.ആർ റഹ്മാൻ

text_fields
bookmark_border
AR Rahman likens Rajinikanth and Kamal Haasan to Hydrogen, Oxygen
cancel

ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളായ രജനികാന്തിനേയും കമൽ ഹാസനേയും പ്രശംസിച്ച് സംഗീത സംവിധായകൻ എ. ആർ റഹ്മാൻ. ഇരുവരും ഹൈഡ്രജനും ഓക്സിജനും പോലെയാണെന്നും ഇതുപോലുള്ള കലാകാരന്മാരെ കാണുന്നത് തന്നെ വളരെ നല്ലതാണെന്നും റഹ്മാൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'കമലും രജനിയും ഹൈഡ്രജനും ഓക്സിജനും പോലെയാണ് . രണ്ടുപേരെയും ഇൻഡസ്ട്രിയിൽ ആവശ്യമാണ്. രജനികാന്തിന് ഒരുപാട് ജ്ഞാനവും ആത്മീയ പരിജ്ഞാനവുമുണ്ട്. കമൽജി എല്ലാം പരീക്ഷിച്ചു. അദ്ദേഹം ഒരു വിജ്ഞാനകോശമാണ്, ഏതാണ്ട് ഒരു സർവകലാശാല പോലെ. ഇത്തരത്തിലുള്ള കലാകാരന്മാരെ നമുക്ക് കാണാൻ കഴിയുന്നത് തന്നെ വളരെ നല്ല കാര്യമാണ്'- അടുത്തിടെ നൽകിയ അഭിമുഖത്തിൽ എ.ആർ റഹ്മാൻ പറഞ്ഞു.

കമലിനും രജനിക്കുമൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളിൽ എ.ആർ റഹ്മാൻ പ്രവർത്തിച്ചിട്ടുണ്ട്. വേട്ടയ്യനാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം. മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് ആണ് ഇനി പുറത്തിറങ്ങാനുള്ള കമൽ ഹാസൻ സിനിമ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AR Rahman likens Rajinikanth and Kamal Haasan to Hydrogen, Oxygen
Next Story