കാപ്പയുടെ സെറ്റിൽ അപർണ്ണാ ബാലമുരളിക്ക് ജൻമദിനാഘോഷം
text_fieldsനടി അപർണ്ണ ബാലമുരളിയുടെ ജൻമദിനത്തിന് ഇക്കുറി ഏറെ പ്രാധാന്യമുണ്ട്. സൂര്യ നായകനായ 'സുരൈ പോട്ര' എന്ന തമിഴ് ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റം മികച്ച നടിക്കുള്ള പുരസ്കാരം നേടിയതിനു ശേഷമുള്ള ആദ്യ ജൻമദിനമായിരുന്നു ഇന്നലെ കഴിഞ്ഞത്.
അപർണ്ണ തിരുവനന്തപുരത്ത് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു. പൃഥ്വിരാജും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.
അപർണ്ണയുടെ ജന്മദിനത്തിന് നിർമ്മാതാക്കളായ ജിനു വി എബ്രഹാമും ഡോൾവിനും ചേർന്ന് ലളിതമായ ആഘോഷം സംഘടിപ്പിക്കുകയായിരുന്നു. കേക്ക് മുറിച്ച് യൂണിറ്റംഗങ്ങൾ എല്ലാവരും അപർണ്ണക്ക് ജൻമദിനാശംസകൾ നേർന്നു. സദ്യയും ഒരുക്കിയിരുന്നു.
ശംഖുമുഖം കടപ്പുറത്തിനടുത്തുള്ള ബംഗ്ളാവിലായിരുന്നു ചടങ്ങു നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെയായിരുന്നു കാപ്പയുടെ ചിത്രീകരണം.
ബിനു വി ഏബ്രഹാം, ഷാജി കൈലാസ്, ബിജു പപ്പൻ എന്നിവർ ആശംസകൾ നേർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

