Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആദ്യം തീരുമാനിച്ചത് മറ്റൊരു നടിയെ, ആ നടിയോടൊപ്പമുള്ള പേർളിയുടെ അഭിമുഖം കണ്ടതോടെ തീരുമാനം മാറ്റി -അനുരാഗ് ബസു
cancel

ആദ്യം തീരുമാനിച്ചത് മറ്റൊരു നടിയെ, ആ നടിയോടൊപ്പമുള്ള പേർളിയുടെ അഭിമുഖം കണ്ടതോടെ തീരുമാനം മാറ്റി -അനുരാഗ് ബസു

text_fields
bookmark_border

അനുരാഗ് ബസു സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'ലുഡോ' വലിയ വിജയം നേടി മുന്നേറുകയാണ്. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ പേർളി മാണിയും പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിൽ പേർളിയെ കൂടാതെ രാജ്കുമാര്‍ റാവു, അഭിഷേക് ബച്ചന്‍, പങ്കജ് ത്രിപാദി, സാനിയ മല്‍ഹോത്ര, ആദിത്യ റോയ് കപൂര്‍, ഫാത്തിമ സന ഷെയ്ഖ് തുടങ്ങിയവരുമുണ്ടായിരുന്നു. എന്നാൽ ചിത്രത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് പേർളിയെ ആയിരുന്നില്ലെന്ന് സംവിധായകൻ അനുരാഗ് ബസു.

മലയാളത്തിലെ മറ്റൊരു നടിയെ ആണ് തീരുമാനിച്ചിരുന്നത്. ആ നടിയുടെ ഒരു അഭിമുഖം കാണണമെന്ന് ഞാന്‍ എന്റെ അസിസ്റ്റന്റിനോട് പറഞ്ഞു. അങ്ങനെ ആ നടിയുടെ ഒരു അഭിമുഖം കണ്ടു. പേര്‍ളിയായിരുന്നു അഭിമുഖത്തിന്റെ അവതാരക. അഭിമുഖം കണ്ടതോടെ തന്റെ കഥാപാത്രത്തിന് മികച്ചത് പേർളിയാണെന്ന് തോന്നി -ബസു ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പേർളി തന്നെയാണ് അനുരാഗ് ബസുവിന്റെ അഭിമുഖം ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തത്. ചിത്രത്തില്‍ ഷീജ തോമസ് എന്ന മലയാളി നഴ്‌സിന്റെ വേഷത്തിലാണ് പേര്‍ളി എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anurag Basu Shares Stories About Pearle Maaney
Next Story