Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനുപമ പരമേശ്വരനും യുവനടനും വിവാഹിതരാകുന്നു! വാര്‍ത്തയിൽ പ്രതികരിച്ച് നടിയുടെ കുടുംബം

text_fields
bookmark_border
Anupama ParameswaranS Mother Opens Up About  Wedding With  ram pothineni
cancel

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ വെള്ളിത്തിര അരങ്ങേറ്റം കുറിച്ച താരമാണ് അനുപമ പരമേശ്വരൻ. ചിത്രത്തിലെ നടിയുടെ മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇന്ന് മലയാളത്തെക്കാളും തെലുങ്കിലാണ് നടി സജീവം.

അനുപമയും തെലുങ്ക് താരം രാം പൊത്തിനേനിയും വിവാഹിതരാവുന്നുവെന്ന് തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ചില തെലുങ്ക് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ഇപ്പോഴിതാ വിവാഹവാർത്തയിൽ പ്രതികരിച്ച് നടിയുടെ അമ്മ സുനിത എത്തിയിരിക്കുകയാണ്. ഒരു ടെലിവിഷൻ ചാനലിനോട് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പുറത്ത് പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്നും അങ്ങനെയൊരു സംഭവമില്ലെന്നുമാണ് അമ്മ പറയുന്നത്.

അനുപമയും രാം പൊത്തിനേനിയും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനുള്ള ആഗ്രഹം വീട്ടുകാരുടെ മുന്നിൽ അറിയിച്ചിട്ടുണ്ടെന്നുമാണ് തെലുങ്ക് മാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത.

ബട്ടർഫ്ലൈയാണ് ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ അനുപമയുടെ ചിത്രം.ഘന്ത സതീഷ് ബാബുവായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സമീര്‍ റെഡ്ഡിയാണ്. നിഹല്‍, ഭൂമിക ചൗള എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anupama Parameswaran Mother Opens Up About Wedding With ram pothineni
Next Story