‘ചിലപ്പോൾ റെമോ, അടുത്ത ദിവസം അന്യൻ, തല്ലിയയാൾ തന്നെ വന്ന് തലോടും; പ്രണയ തകർച്ചയും പീഡനങ്ങളും വല്ലാതെ തളർത്തി -അനുപമ പരമേശ്വരൻ
text_fieldsഅനുപമ പരമേശ്വരൻ
കഴിഞ്ഞ രണ്ട് വർഷമായി തന്റെ വ്യക്തിജീവിതത്തിൽ അനുഭവിച്ച കടുത്ത മാനസിക-ശാരീരിക പ്രയാസങ്ങളെക്കുറിച്ചും പ്രണയ തകർച്ചയെക്കുറിച്ചും മനസ്സ് തുറന്ന് നടി അനുപമ പരമേശ്വരൻ. അവതാരക ധന്യ വർമക്ക് നൽകിയ അഭിമുഖത്തിലാണ്, താൻ നേരിട്ട നാർസിസിസ്റ്റിക് ചൂഷണങ്ങളെക്കുറിച്ച് താരം ആദ്യമായി പരസ്യമായി സംസാരിച്ചത്.
റിലേഷനിൽ ഉണ്ടായ കടുത്ത നിയന്ത്രണങ്ങളും ഉപദ്രവങ്ങളും തന്റെ വ്യക്തിജീവിതത്തെയും സിനിമാ കരിയറിനെയും എത്രത്തോളം പ്രതികൂലമായി ബാധിച്ചുവെന്ന് അനുപമ പറഞ്ഞു. നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റിനെ തുടർന്ന് ഉയർന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകവെയാണ് അനുപമ ആ നാളുകളെക്കുറിച്ച് ഓർത്തെടുത്തത്.
‘ആ പോസ്റ്റിന് പിന്നിൽ വലിയൊരു കഥയുണ്ട്. രണ്ടു വർഷത്തെ ശാരീരികവും വൈകാരികവുമായ തകർച്ചയുടെ ഫലമായിരുന്നു അത്. ഞാൻ അന്ന് ആ മഞ്ഞ ഡ്രസ്സ് ധരിച്ച ചിത്രം പങ്കുവെച്ച് അനുപമ ആത്മഹത്യ ചെയ്തു, അവരുടെ ആത്മാവിന് ശാന്തി നേരുന്നു’ എന്ന് എഴുതിയിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ന് എനിക്ക് വലിയ സ്നേഹവും ചർച്ചകളും ലഭിച്ചേനെ.
ബ്രേക്ക്അപ്പിനെക്കുറിച്ച് പുറലോകം അറിയുന്നതിന് മുൻപ് തന്നെ, ഈ ബന്ധം എനിക്ക് ശരിയാവില്ലെന്ന് കുടുംബത്തിനും സുഹൃത്തുക്കൾക്കും സ്റ്റാഫിനുമെല്ലാം അറിയാമായിരുന്നു. എന്റെ പെരുമാറ്റത്തിൽ വന്ന മാറ്റങ്ങളും ഞാൻ ആളുകളിൽ നിന്ന് ഉൾവലിയുന്നതും അവർ ശ്രദ്ധിച്ചിരുന്നു’ അനുപമ പറഞ്ഞു.
നാർസിസിസ്റ്റിക് രീതിയിലുള്ള ഉപദ്രവങ്ങൾ വളരെ നിശബ്ദമായാണ് ഒരാളിലേക്ക് കടന്നുവരുന്നതെന്നും അനുപമ വ്യക്തമാക്കുന്നു. ‘നാർസിസിസ്റ്റുകൾ എന്ന് പറയുന്നത് സ്വന്തം വ്യക്തിത്വത്തെ ഒരുപാട് സ്നേഹിക്കുന്നവരാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ അവർ സ്വയം വെറുക്കുന്നവരും കടുത്ത അപകർഷതാബോധമുള്ളവരുമാണ്. തങ്ങൾക്ക് എപ്പോഴും നിയന്ത്രിക്കാൻ കഴിയുന്ന, തങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരാളെയാണ് അവർക്ക് ആവശ്യം. നിരന്തരം അംഗീകാരവും പരിഗണനയും അവർ ആഗ്രഹിച്ചുകൊണ്ടിരിക്കും’.
ബന്ധം വളരെ വേഗത്തിലാണ് മുന്നോട്ട് പോയതെന്നും, ആദ്യത്തെ ഒന്നോ രണ്ടോ കൂടിക്കാഴ്ചകൾക്ക് ശേഷം തന്നെയാൾ കുടുംബത്തിന് പരിചയപ്പെടുത്തിയെന്നും അനുപമ പറഞ്ഞു. വെറും മൂന്ന് മാസത്തിനുള്ളിൽ വിവാഹനിശ്ചയത്തിനുള്ള ചർച്ചകൾ ആരംഭിച്ചു. എന്നാൽ ഞാനത് നിരസിക്കുകയും കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
തനിക്കെതിരെ ഉയർന്ന 'ഗോൾഡ് ഡിഗ്ഗർ' (പണത്തിനും പദവിക്കുമായി ബന്ധം സ്ഥാപിക്കുന്നവർ) എന്ന ആരോപണങ്ങൾക്കും താരം ശക്തമായ മറുപടി നൽകി. ‘എന്നെ ഗോൾഡ് ഡിഗ്ഗർ എന്ന് വിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, അന്ന് ആ വിവാഹനിശ്ചയ നിർദേശം തള്ളിക്കളഞ്ഞില്ലായിരുന്നെങ്കിൽ, എന്റെ വിവാഹം വിവാഹമോചനത്തിൽ അവസാനിക്കുമായിരുന്നു. ഇപ്പോൾ വിവാഹനിശ്ചയം വേണ്ടെന്ന് വെച്ച് കൂടുതൽ സമയം ചോദിച്ചത് ഞാൻ തന്നെയാണ്.
ഈ വിഷമകരമായ ബന്ധം തന്റെ സിനിമാ ജീവിതത്തെയും ബാധിച്ചതായി അനുപമ വെളിപ്പെടുത്തി. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായ 'ഡ്രാഗണി'ന്റെ പ്രൊമോഷനുകളിൽ താൻ പങ്കെടുക്കാതിരുന്നതിന്റെ കാരണവും താരം വ്യക്തമാക്കി.
‘ഡ്രാഗൺ’എന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഞാൻ അതിന്റെ പ്രൊമോഷനുകളിൽ പങ്കെടുക്കാതിരുന്നത്? ആ സമയത്ത് ഒരുപാട് നല്ല സിനിമകൾ എനിക്ക് വേണ്ടെന്നുവെക്കേണ്ടി വന്നു. എന്റെ ജോലിയെ മാത്രമല്ല, ജീവിതത്തിലെ ഓരോ നിമിഷത്തെയും അയാൾ നിയന്ത്രിക്കാൻ തുടങ്ങിയിരുന്നു.
റിലേ‘ചിലപ്പോൾ റെമോ, അടുത്ത ദിവസം അന്യൻഷനുണ്ടായ വ്യക്തിയെ അന്യൻ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളോടാണ് അനുപമ ഉപമിച്ചത്. ‘അന്യനൊപ്പം ജീവിക്കുന്നത് പോലെയായിരുന്നു അത്. ചില ദിവസങ്ങളിൽ അയാൾ റെമോയെപ്പോലെ പെരുമാറും. അത്രയും നല്ലൊരാളെ പങ്കാളിയായി ലഭിച്ചതിൽ നമ്മൾ സന്തോഷിക്കും. എന്നാൽ അടുത്ത ദിവസം അയാൾ അന്യനായി മാറും.
ക്രൂരമായി പെരുമാറും. തൊട്ടടുത്ത ദിവസം ഒരു കുട്ടിയെപ്പോലെ കരഞ്ഞ് മാപ്പ് പറയും, ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുതരും. നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നയാൾ തന്നെയായിരിക്കും പിന്നീട് ആശ്വാസവും തരുന്നത്. അതൊരു ലഹരി പോലെയാണ്. അയാൾ ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കും. നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ പോലും, തെറ്റുകാരൻ നമ്മളാണെന്ന തോന്നൽ ഉണ്ടാക്കിയെടുക്കും," അനുപമ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

