Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിരൺ ഖേറിന് രക്താർബുദം; പോരാളിയാണ്, തിരിച്ചുവരുമെന്ന് അനുപം ഖേർ

text_fields
bookmark_border
Kiran kher, Anupam kher
cancel

മുംബൈ: നടിയും ബി.ജെ.പി എം.പിയുമായ കിരൺ ഖേറിന് രക്താർബുദം. ഭർത്താവും നടനുമായ അനുപം ഖേറാണ് വിവരം പുറത്തുവിട്ടത്. തെരഞ്ഞെടുപ്പിനിടെ താരത്തിന്‍റെ അസാന്നിധ്യം ചർച്ചയായതോടെയാണ് അനുപം ഖേർ ഭാര്യക്ക് രക്താർബുദമാണെന്ന് സ്ഥിരീകരിച്ചത്.

മൾട്ടിപ്പിൾ മൈലോമ എന്ന രക്താർബുദം ബാധിച്ച് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. ചണ്ഡീഗഡിൽ നിന്നുള്ള എം.പിയായ കിരൺ ഖേർ 2014ലാണ് ബി.ജെ.പിയിൽ ചേർന്നത്.

കിരണിന് ബ്ലഡ് കാൻസർ സ്ഥിരീകരിച്ച വിവരം എല്ലാവരേയും അറിയിക്കുകയാണ്. ചികിത്സ യിലാണ്. പഴയതിലും ശക്തിയോടെ അവൾ തിരിച്ചുവരുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. അവൾ എപ്പോഴും പോരാളിയായിരുന്നു. അവൾ നല്ല ഹൃദയത്തിന് ഉടമയാണ്, അതിനാലാണ് ഒരുപാട് പേർ അവളെ സ്നേഹിക്കുന്നത്. അതിനാൽ പ്രാർത്ഥനയിലൂടെ അവൾക്ക് സ്നേഹം പകരൂ. രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണ്.എല്ലാവരുടേയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. അനുപം ഖേർ ട്വിറ്ററിൽ കുറിച്ചു.

മേ ഹൂ നാ, ഹം തും, വീർ സാറ, രംഗ് ദേ ബസന്തി, കഭി അൽവിദാ നാ കെഹന, ഓം ശാന്തി ഓം, ദോസ്താന, ഖൂബ്‌സൂരത്ത് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട് കിരൺ ഖേർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anupam Kher confirms Kirron Kher’s blood cancer diagnosis
Next Story