Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസാമ്പത്തിക ക്രമക്കേട്...

സാമ്പത്തിക ക്രമക്കേട് കാരണമാണ് ശ്വേതയുടെ കമ്മിറ്റി താഴെപ്പോയതെന്ന് അൻസിബ; സ്ത്രീകൾ ജയിക്കാൻ കുറുക്കുവഴികൾ നോക്കിയെന്ന് ഉഷ ഹസീന

text_fields
bookmark_border
സാമ്പത്തിക ക്രമക്കേട് കാരണമാണ് ശ്വേതയുടെ കമ്മിറ്റി താഴെപ്പോയതെന്ന് അൻസിബ; സ്ത്രീകൾ ജയിക്കാൻ കുറുക്കുവഴികൾ നോക്കിയെന്ന് ഉഷ ഹസീന
cancel

'അമ്മ' സംഘടനയിലെ ചേരിതിരിവിനെ തുടർന്ന് അൻസിബ ഹസ്സൻ, ഉഷ ഹസീന, മാലാ പാർവതി, മായ വിശ്വനാഥ് എന്നിവർ ഇപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയാണ്. സാമ്പത്തിക ക്രമക്കേടിന്‍റെ പേരിലാണ് ശ്വേത ചേച്ചി പ്രസിഡന്‍റായിരുന്ന കമ്മിറ്റി താഴെ പോയത്. അവരുടെ സാമ്പത്തിക റിപ്പോർട്ട് പാസായില്ല ജനറൽ ബോഡിയിൽ. സാമ്പത്തിക ക്രമക്കേട് നേരിടുന്ന ഒരു കമ്മിറ്റിയെ എങ്ങനെയാണ് അഡ്ഹോക് കമ്മിറ്റിയായി മാറ്റാൻ ജനറൽ ബോഡിക്ക് തോന്നുക. ലോജിക്കലി ജനറൽ ബോഡി ഒരിക്കലും അങ്ങനെ ചിന്തിക്കില്ല. അതുകൊണ്ടാണ് ശ്വേത ചേച്ചി പ്രസിഡന്‍റായിരുന്ന ആ കമ്മിറ്റിയെ തന്നെ വീണ്ടും അഡ്ഹോക് കമ്മിറ്റി ആക്കാതിരുന്നത്.

സാമ്പത്തിക ആരോപണം നേരിടുന്ന ഈ രാജിവെച്ച കമ്മിറ്റിയെ അഡ്ഹോക് കമ്മിറ്റി ആക്കിയിട്ടില്ലെങ്കിലും ആ കമ്മിറ്റിയിലുണ്ടായിരുന്ന ഡോ. റോണി ഡേവിഡ്, ആശാ അരവിന്ദ് എന്നിവരെ അഡ്ഹോക് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശാ അരവിന്ദ് രാജി വെച്ചെങ്കിലും റോണി ഡേവിഡ് ഇപ്പോഴും അഡ്ഹോക് കമ്മിറ്റിയിലുണ്ട്. ഈ രണ്ട്പേരെയും അഡ്ഹോക് കമ്മിറ്റിയിലേക്ക് വിളിച്ചതിനും കാര്യമുണ്ട്. കാരണം അവരാണ് സജ്ജീവനി പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്നത്. ആ പ്രവർത്തനങ്ങൾ മുടങ്ങിപോവരുത് എന്ന് കരുതിയാണ് ഇവരെ അഡ്ഹോക് കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയതെന്ന് അൻസിബ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അവസാന നിമിഷത്തിലാണ് സ്ത്രീകൾ നയിക്കട്ടെ എന്നൊരു തീരുമാനം ഉണ്ടാകുന്നത്. ഈ സ്ത്രീകൾ ജയിക്കാൻ വേണ്ടി പല കുറുക്കുവഴികളും ചെയ്തിട്ടുണ്ട്. അതിൽ അവർ വിജയിക്കുകയും ഭാരവാഹികളാകുകയും ചെയ്തു. അതിൽ പലർക്കും പല സംശയങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഈ ഭാരവാഹികളെ ഞങ്ങൾ അംഗങ്ങളെല്ലാവരും തന്നെ പൂർണ പിന്തുണയോടുകൂടിയാണ് സ്വീകരിച്ചത്. പക്ഷേ അംഗങ്ങളുടെ ക്ഷേമത്തിനായി അവർ ഒരു രീതിയിലും പ്രവർത്തിച്ചിട്ടില്ലെന്ന് ഉഷ ഹസീന പറഞ്ഞു.

ഒരു മൾട്ടി നാഷണൽ കമ്പനിയിൽനിന്ന് ശ്വേതയുടെ വിശ്വാസ്യതയിൽ 15 കോടി രൂപ കൊണ്ടുവരുമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ നേതാവാണ്. ഞങ്ങളുടെ അറിവിൽ അവർ അമ്മ അംഗമല്ല. മൾട്ടി നാഷണൽ കമ്പനിയുടെ 15 കോടി രൂപ ആവശ്യമില്ല എന്നതാണ് ഞങ്ങളുടെ പ്രധാന കാര്യം. വിഡിയോ പ്രദർശിപ്പിച്ച ശേഷം മാലാ പാർവതി പറഞ്ഞു. ശ്വേതയുമായി തർക്കമുണ്ടായ ശേഷമാണ് ഞാൻ അവർക്ക് ഗൂഢാലോചനക്കാരിയായത്. ഗൂഢാലോചനയില്ല, ആലോചന നടത്തിയിട്ടുണ്ട്. ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്. ധ്രുവീകരണവും വർഗീയവാദവും നടത്തുന്ന, മനുഷ്യരെ ഒന്നായി കാണാൻ പറ്റാത്ത, ജാതിമതങ്ങളെ ഒന്നായി കാണാൻ പറ്റാത്ത, കലാകാരന്മാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആളുകളല്ല അമ്മയെ ഭരിക്കേണ്ടത് എന്നത് എന്റെ വിശ്വാസമാണ്', മാലാ പാർവതി വ്യക്തമാക്കി.

'കൈയും കാലും പിടിച്ചാണ് രമേശ് പിഷാരടിയെ അഡ്‌ഹോക് കമ്മിറ്റിയുടെ ചുമതല ഏൽപ്പിച്ചത്. ബോളിവുഡിൽ നടന്നപോലെ, സിനിമാ സംഘടനകളെ പിടിച്ചുകൊണ്ട്, സിനിമയെ മാറ്റി നാടിനെ വർഗീയവത്കരിക്കാനുള്ള ശ്രമത്തെ മുളയിലേ നുള്ളാൻ ശ്രമിച്ചു എന്ന ഗൂഢാലോചനാ കുറ്റമുണ്ടെങ്കിൽ അത് ചെയ്തിട്ടുണ്ട്. അശ്ലീലഭാഷ ഉപയോഗിച്ചിട്ടില്ല, രൂക്ഷമായി സംസാരിച്ചിട്ടുണ്ട്.' അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AMMAAnsiba HassanShweta Menoncelebrity newsUsha Haseena
News Summary - Ansiba says Shweta's committee fell due to financial irregularities
Next Story