പൊലീസ് സ്റ്റേഷനിൽ നിയമ വിരുദ്ധമായി തടവിൽ വെച്ചു; പൊലീസിനും ലക്ഷ്മിപ്രിയക്കുമെതിരെ മുഖ്യമന്ത്രിക്ക് പരാതിയമായി അൻസിബ
text_fieldsകൊച്ചി: പൊലീസ് സ്റ്റേഷനിൽ നിയമ വിരുദ്ധമായി തടവിൽ വെച്ചതായും തനിക്കെതിരെ വന്ന വ്യാജ പരാതിക്കു പിന്നിൽ ഗൂഢാലോചന നടന്നതായും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി നടി അൻസിബ. തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ രേഷ്മയ്ക്കും ലക്ഷ്മിപ്രിയക്കുമെതിരെയാണ് അൻസിബ പരാതി നൽകിയത്. ഡി.ജി.പിക്കും അൻസിബ പരാതി നൽകിയിട്ടുണ്ട്.
ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ നേരിട്ട് ഹാജരാകാൻ താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. തന്‍റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് അൻസിബയുടെ ആവശ്യം. നിഷ്പക്ഷമായി തന്നെ കേൾക്കണമെന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ ഒന്നു മുതൽ മൂന്നുവരെയുള്ള ദിവസങ്ങളിൽ ഹാജരാകാനാണ് അൻസിബക്ക് അമ്മ സംഘടന നിർദേശം നൽകിയിരിക്കുന്നത്.
താരസംഘടനയായ അമ്മയിലെ ജോയിന്‍റ് സെക്രട്ടറിയായ അൻസിബ സംഘടനയ്ക്കുള്ളിൽ നിന്ന് നേരിട്ട അധിക്ഷേപങ്ങൾ കാരണം രാജിവെച്ചിരുന്നു. തുടർന്ന് ടിനി ടോമിനെതിരെയും ലക്ഷ്മിപ്രിയക്കെതിരെയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരം നിയമ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. അൻസിബയുടെ പരാതിക്കു പിന്നാലെ മറ്റു പല താരങ്ങളും ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് അമ്മ സംഘടന നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

