Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അമ്മ’യുടെ വാർഷിക യോഗം തുടങ്ങി; സസ്പെൻസ് നിലനിർത്തി ഭാരവാഹി തെരഞ്ഞെടുപ്പ്

text_fields
bookmark_border
amma general body
cancel

കൊച്ചി: മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ വാർഷിക യോഗം തുടങ്ങി. കൊച്ചി ഗോകുലം കൺവെൻഷൻ സെന്‍ററിലാണ് യോഗവും തെരഞ്ഞെടുപ്പും പുരോഗമിക്കുന്നത്.

ഇടവേള ബാബു പിൻവാങ്ങിയ പശ്ചാത്തലത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് വാശിയേറിയ മൽസരം നടക്കുന്നത്. കുക്കു പരമേശ്വരൻ, സിദ്ദീഖ്, ഉണ്ണി ശിവപാൽ എന്നിവരാണ് സ്ഥാനാർഥികൾ. ജഗദീഷ്, ആർ. ജയൻ (ജയൻ ചേർത്തല), മഞ്ജു പിള്ള എന്നിവർ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും അനൂപ് ചന്ദ്രനും ബാബുരാജും ജോയന്‍റ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്.

11 അംഗങ്ങളുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരും സ്ഥാനാർഥികളാണ്.

‘അമ്മ’യുടെ പ്രസിഡന്‍റായി മൂന്നാമതും മോഹൻലാലിന് എതിരില്ല. പ്രസിഡന്‍റ് പദത്തിലേക്ക് മത്സരിക്കാൻ പത്രിക നൽകിയവർ പിൻവാങ്ങിയിരുന്നു. നടൻ സിദ്ദീഖിന്‍റെ പിൻഗാമിയായി ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയിൽ അംഗമായിരുന്നു ഉണ്ണി മുകുന്ദൻ.

വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് ‘അമ്മ’യിലുള്ളത്. അമ്മ’യുടെ നിയമാവലി പ്രകാരം 17 അംഗ ഭരണസമിതിയിൽ നാല് വനിതകൾ വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Annual meeting of 'Amma' started; The office bearer election was kept in suspense
Next Story