അനിരുദ്ധ് - കാവ്യ മാരൻ വിവാഹം; ചടങ്ങിൽ പങ്കെടുക്കാൻ ഗ്രീസിലേക്ക് തിരിച്ച് രജനീകാന്തും സ്റ്റാലിനും
text_fieldsസംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്‍റെയും സൺറൈസേഴ്‌സ് ഹൈദരാബാദ് സി.ഇ.ഒയും ബിസിനസ് പ്രമുഖയുമായ കാവ്യ മാരന്‍റെയും വിവാഹത്തിൽ പങ്കെടുക്കാൻ ഗ്രീസിലേക്ക് തിരിച്ച് സൂപ്പർ സ്റ്റാർ രജനീകാന്തും തമിഴ്നാട് മുൻമുഖ്യമന്ത്രി എം.കെ സ്റ്റാലിനും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങുകളോടെയാണ് ഗ്രീസിൽ വിവാഹം നടക്കുന്നത്.
ചൊവ്വ, ബുധൻ എന്നിങ്ങനെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന വിവാഹച്ചടങ്ങുകളാണ് ഗ്രീസിൽ ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിനായി എത്തുന്ന വിശിഷ്ടാതിഥികളുടെ യാത്രയും താമസവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മാരൻ കുടുംബമാണ് ഒരുക്കിയിരിക്കുന്നത്. രജനീകാന്തിന്റെ ഭാര്യ ലതാ രജനീകാന്തിന്റെ സഹോദരീപുത്രനാണ് അനിരുദ്ധ്.
ഈ കുടുംബബന്ധത്തിനൊപ്പം രാഷ്ട്രീയ-സിനിമാ രംഗങ്ങളിലെ അടുത്ത സൗഹൃദവുമാണ് പ്രമുഖരുടെ വൻ സാന്നിധ്യത്തിന് വഴിതുറന്നത്. ഗ്രീസിലെ ചടങ്ങുകൾക്ക് ശേഷം നവംബർ 21-ന് ചെന്നൈയിൽ വെച്ച് പ്രൗഢഗംഭീരമായ വിവാഹസത്കാരം
നടക്കും. സംഗീതം, സിനിമ, കായികം, ബിസിനസ്, രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചെന്നൈയിലെ സത്കാരത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ, തെലഹ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എന്നിങ്ങനെ വലിയ താരനിരയെ തന്നെ വിവാഹ റിസപ്ഷന് ക്ഷണിച്ചിട്ടുണ്ട്.

