Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ayyappanum koshiyum Shooting Stills
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightപൊട്ടിച്ചിരിയുമായി...

പൊട്ടിച്ചിരിയുമായി അയ്യപ്പനും കോശിക്കുമൊപ്പം അനിലും; ചിരിപടർത്തുന്ന രംഗങ്ങൾ, വേദനയോടെ പങ്കുവെച്ച്​ അണിയറ പ്രവർത്തകർ

text_fields
bookmark_border

കോഴിക്കോട്​: അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജിനും ബിജു മോ​േനാനുമൊപ്പം തകർത്തഭിനയിച്ച താരമായിരുന്നു അനിൽ നെടുമങ്ങാട്​. സി.ഐ സതീഷ്​ എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയിരുന്നു. അനിലിന്‍റെ അപ്രതീക്ഷിത വേർപാട്​ മലയാള സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്​. അയ്യപ്പനും കോശിയും എന്ന ഹിറ്റ്​ ചിത്രത്തിന്‍റെ സംവിധായകൻ സച്ചിയുടെ ജന്മദിനത്തിലായിരുന്നു അനിലിന്‍റെ വേർപാട്​. സച്ചിയുടെ വേർപാടിന്​ ശേഷം അദ്ദേഹത്തിന്‍റെ​ ജന്മദിനമായ ഇന്നലെ അനിൽ പങ്കുവെച്ച ​േഫസ്​ബുക്ക്​ കുറിപ്പ്​ ഏറെ വേദനിപ്പിക്കുന്നതായിരുന്നു.

അനിലിന്‍റെ വേർപാടിൽ അയ്യപ്പനും കോശിയുടെയും ചിത്രീകരണ സമയത്തുണ്ടായ രസകരമായ സംഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ്​ അണിയറ പ്രവർത്തകർ. പൃഥ്വിരാജിനും ബിജുമോനോനും സച്ചിക്കുമൊപ്പം അനിലിന്‍റെ രസകരമായ നിമിഷങ്ങളാണ്​ വിഡിയോയിൽ. പൃഥിരാജിനൊപ്പം ഷൂട്ടിങ്​ വേളയിൽ ഡയലോഗ്​ തെറ്റിപ്പോകുന്നതും ബിജു​ മേനോനൊപ്പമുള്ള ചിരിപടർത്തുന്ന നിമിഷങ്ങളും വിഡിയോയിലുണ്ട്​. നിരവധിപേരാണ്​ വിഡിയോ ഇതിനോടകം കണ്ടത്​.

അയ്യപ്പനും കോശിയു​ം, പൊറിഞ്ചു മറിയം ജോസ്​, കമ്മട്ടിപ്പാടം, പാവാട, ഞാൻ സ്റ്റീവ്​ ലോപസ്​, മൺട്രോതുരുത്ത്​, ആമി തുടങ്ങിയ ഹിറ്റ്​ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ അഭിനേതാവാണ്​ അനിൽ. ​െവള്ളിയാഴ്​ചയാണ്​ അനിൽ തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിക്കുന്നത്​. സിനിമ ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പമാണ്​ അനിൽ കുളിക്കാനിറങ്ങിയത്​. വെള്ളിയാഴ്ച വൈകിട്ട്​ അഞ്ചരയോടെയായിരുന്നു അപകടം. കോവിഡ്​ പരിശോധന ഫലം ലഭിച്ചശേഷം​ പോസ്റ്റ്​മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റും. അവിടെനിന്ന്​ അനിലിന്‍റെ മൃതദേഹം ഇന്ന്​ ജന്മനാടായ തിരുവനന്തപുരത്തെത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithviraj SukumaranSachiBiju Menonayyappanum koshiyumanil nedumangad
Next Story