Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Anil Kapoor Deletes All Instagram Posts; Sonam Kapoor REACTS
cancel

തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഡിലീറ്റ്​ ചെയ്ത്​ നടൻ അനിൽ കപൂർ; പ്രതികരിച്ച്​ മകൾ സോനം

text_fields
bookmark_border
തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ എല്ലാം ഒരുമിച്ച്​ ഡിലീറ്റ്​ ചെയ്ത് ബോളിവുഡ്​ നടൻ​ അനിൽ കപൂർ

തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ എല്ലാം ഒരുമിച്ച്​ ഡിലീറ്റ്​ ചെയ്ത് ബോളിവുഡ്​ നടൻ​ അനിൽ കപൂർ. ‘അനിമൽ’ എന്ന തന്‍റെ പുതിയ ചിത്രം വരാനിരിക്കെയാണ് അനിൽ കപൂർ പെട്ടെന്ന് തന്റെ ഇൻസ്റ്റഗ്രാം പേജിൽ മാറ്റങ്ങൾ വരുത്തിയത്. 5.8 മില്യൺ ഫോളോവേഴ്സ് ഉള്ള പ്രൊഫൈലിൽ നിന്ന്​ മുഖചിത്രവും മറ്റു പോസ്റ്റുകളും അദ്ദേഹം നീക്കം ചെയ്തിട്ടുണ്ട്​. നിലവിൽ ഈ പേജിൽ കയറിയാൽ അദ്ദേഹം ഫോളോ ചെയ്യുന്നവരും, അദ്ദേഹത്തെ ഫോളോ ചെയ്യുന്നവരെയും മാത്രമേ കാണാൻ സാധിക്കൂ. പോസ്റ്റുകളുടെ എണ്ണം പൂജ്യം എന്നാണ് കാണുക.

പിതാവിന്‍റെ പ്രവർത്തിയിൽ പ്രതികരിച്ച്​ മകൾ സോനം കപൂറും രംഗത്തെത്തി. ‘ഡാഡ്’ എന്ന വാക്കും, കുറച്ച് ആശ്ചര്യ ചിഹ്നങ്ങളും ചോദ്യചിഹ്നങ്ങളുമിട്ടാണ്​ സോനം തന്‍റെ പ്രൊഫൈലിൽ സ്​റ്റോറി പങ്കുവച്ചത്​ത്നടന്‍റെ പ്രവർത്തി പുതിയ സിനിമയുടെ പ്രമോഷനുവേണ്ടിയാണെന്നാണ്​ സൂചന. ഇതിനുമുമ്പും ചില നടീനടന്മാർ സിനിമാ പ്രമോഷനുവേണ്ടി സോഷ്യൽമീഡിയ പ്രൊഫൈലുകളെ ഉപയോഗിച്ചിരുന്നു.


അനിൽ കപൂർ, രൺബീർ കപൂർ എന്നിവർ പ്രധാന വേഷമിടുന്ന ചിത്രമാണ് 'അനിമൽ'. കുറച്ചുനാൾ മുൻപ് ഇതിലെ അനിൽ കപൂറിന്റെ ലുക്ക് പുറത്തുവിട്ടിരുന്നു. രൺബീറിന്റെ പിതാവിന്റെ വേഷമാണ്​ സിനിമയിൽ അനിൽ കപൂറിന്റേത്. ബൽബീർ സിങ്​ എന്നാണ് അനിൽ കപൂർ കഥാപാത്രത്തിന് പേര്. അച്ഛൻ മകൻ ബന്ധത്തിൽ ഊന്നിയുള്ള സിനിമയാണിത്.


ഓഗസ്റ്റ് 11ന് റിലീസ് തീരുമാനിച്ചെങ്കിലും, ഗദ്ദർ 2, ഒ.എം.ജി. 2, ചിത്രങ്ങളുമായി ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ റിലീസ് മാറ്റുകയായിരുന്നു. ഡിസംബറിലാകും സിനിമ പുറത്തിറങ്ങുക. ട്രെയ്‌ലർ ലോഞ്ചിന് മുന്നോടിയായി ചിത്രത്തിലെ ഒരു പാട്ട് പുറത്തിറങ്ങും എന്നും സൂചനയുണ്ട്. നവംബർ 23ന് ട്രെയ്‌ലർ വരും എന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anil Kapoor Deletes All Instagram Posts; Sonam Kapoor REACTS
Next Story