Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാം ആൾട്ട്മാനായി വേഷമിട്ടതിനു പിന്നാലെ ചാറ്റ്ജിപിടി ഉപയോഗം നിർത്തി ആൻഡ്രൂ ഗാർഫീൽഡ്; ഏഐയുടെ സ്വാധീനം വെല്ലുവിളിയുയർത്തുന്നുവെന്ന് താരം

text_fields
bookmark_border
https://www.madhyamam.com/tags/sam-altman
cancel

എഐ ലോകത്തെ വിപ്ലവകരമായ മാറ്റവും മുന്നേറ്റവുമായിരുന്നു ചാറ്റ്ജിപിടിയുടെ കടന്നുവരവ്. സാങ്കേതിക വിദ്യയുടെ വിസ്മയങ്ങൾ സാധാരണക്കാരിലേക്ക് സമ്മാനിച്ച ചാറ്റ്ബോട്ടിന്‍റെ അമരക്കാരനായ, ചാറ്റ്ജിപിടി സി.ഇ.ഒ സാം ആൾട്ട്മാന്‍റെ ബയോപിക്കിൽ അദ്ദേഹത്തെ അവതരിപ്പിക്കുന്ന ആൻഡ്രൂ ഗാർഫീൽഡ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഓപ്പൺഎഐ സി.ഇ.ഒ സാം ആൾട്ട്മാനായി വേഷമിട്ടതിന് പിന്നാലെ താൻ ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് നിർത്തിയെന്നാണ് പ്രശസ്ത ഹോളിവുഡ് നടൻ വെളിപ്പെടുത്തിയത്. ലൂക്കാ ഗ്വാഡാഗ്നിനോ സംവിധാനം ചെയ്യുന്ന ആർട്ടിഫിഷ്യൽ എന്ന ചിത്രത്തിലാണ് ആൻഡ്രൂ ഗാർഫീൽഡ് സാം ആൾട്ട്മാനായി അഭിനയിക്കുന്നത്. 2023-ൽ ഓപ്പൺഎഐയിൽ അരങ്ങേറിയ നാടകീയമായ നേതൃമാറ്റങ്ങളും പുറത്താക്കലുകളും തുടർന്ന് അഞ്ച് ദിവസത്തിനകം അദ്ദേഹം തിരിച്ചെത്തിയതുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഈ ചിത്രത്തിനായി സാം ആൾട്ട്മാന്റെ വേഷം പഠിക്കുകയും അതിലേക്ക് ആഴത്തിൽ ഇറങ്ങുകയും ചെയ്തത് തന്റെ വ്യക്തിജീവിതത്തെ സ്വാധീനിച്ചതായി താരം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ സർഗാത്മകതക്കും പരസ്പരമുള്ള ബന്ധങ്ങൾക്കും അർത്ഥവത്തായ ജീവിതത്തിനും എത്രത്തോളം വെല്ലുവിളിയാകുന്നുവെന്ന തിരിച്ചറിവാണ് ചാറ്റ്ജിപിടി പോലുള്ള ആപ്ലിക്കേഷനുകൾ ഒഴിവാക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഗാർഫീൽഡ് വ്യക്തമാക്കുന്നു.

സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും മനുഷ്യന്റെ ചിന്താശേഷിയെ എങ്ങനെ ബാധിക്കുന്നുവെന്ന ചർച്ചകൾക്കിടയിലാണ് നടന്റെ ഈ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നത്. ക്രിസ്മസ് ദിനത്തിൽ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ‘ആർട്ടിഫിഷ്യൽ’ എന്ന ചിത്രം ഇതിനോടകം തന്നെ സിനിമാലോകത്ത് വലിയ ചർച്ചയായിക്കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Andrew Garfield stops using ChatGPT after playing Sam Altman
Next Story