'യൂട്യൂബറുടെ ഖേദപ്രകടനം ആത്മാർഥമാണെന്ന് തോന്നുന്നില്ല' -ശ്വേത മേനോൻ
text_fieldsസിനിമ പ്രമോഷൻ ചടങ്ങിൽ നടി ഗൗരി കിഷനോട് അവഹേളന ചോദ്യമുന്നയിച്ചതിൽ യൂട്യൂബറുടെ ഖേദപ്രകടനം ആത്മാർഥമാണെന്ന് തോന്നുന്നില്ലെന്ന് അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർടിസ്റ്റ്സ്) പ്രസിഡന്റ് ശ്വേത മേനോൻ.
‘ശരീര ഭാരം എത്രയാണെ’ന്ന് ചോദിച്ച യൂട്യൂബറുടെ ചോദ്യത്തിലെ സ്ത്രീവിരുദ്ധത സധൈര്യം ചൂണ്ടിക്കാണിച്ച ഗൗരി കിഷനെ പിന്തുണച്ചും യൂട്യൂബർ ആർ.എസ്. കാർത്തികിനെ രൂക്ഷമായി വിമർശിച്ചും സമൂഹ മാധ്യമങ്ങളിലടക്കം നിരവധിപേർ രംഗത്തുവന്നിരുന്നു. ഇതേതുടർന്നാണ് കാർത്തിക് ഖേദപ്രകടനം നടത്തിയത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നടിക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു കാർത്തികിന്റെ പ്രതികരണം.
നേരത്തേ, കാർത്തികിനെതിരെ വിമർശനം രൂക്ഷമായപ്പോൾ, പ്രശ്നത്തിന്റെ പേരിൽ ആ വ്യക്തിയെ അധിക്ഷേപിക്കരുതെന്ന് ഗൗരി അഭ്യർഥിച്ചിരുന്നു. ഗൗരിയെ പിന്തുണക്കാതിരുന്ന നടന്മാർക്കെതിരെയും വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

