‘‘ഹാപ്പി ബർത്ത് ഡേ ബിഗ് ബി’’
text_fieldsഎൺപത്തിമൂന്നാം ജന്മദിനത്തിൽ, പിറന്നാൾ പതിവ് തെറ്റിക്കാതെ ‘ജൽസ’ക്കു പുറത്തു വന്ന് ആരാധകർക്കൊപ്പം സമയം ചെലവഴിച്ച് ബിഗ് ബി. പൂക്കളും പോസ്റ്ററുകളും കൈയിലേന്തി, മുംബൈ ജൂഹുവിലെ വസതിയായ ജൽസക്ക് മുന്നിൽ ശനിയാഴ്ച രാവിലെതന്നെ ആരാധകർ നിറഞ്ഞിരുന്നു. വൈകുന്നേരത്തോടെ, പൈജാമ കുർത്തക്ക് മുകളിൽ മഞ്ഞയും ഓറഞ്ചും കലർന്ന ജാക്കറ്റണിഞ്ഞ് പുറത്തുവന്ന ബോളിവുഡിന്റെ ബിഗ് ബി, എല്ലാവർക്കും കൂപ്പുകൈ അഭിവാദ്യം നേർന്നു. തുടർന്ന് ആൾക്കൂട്ടത്തിലേക്ക് ചെറുസമ്മാനങ്ങൾ എറിഞ്ഞു നൽകുകയും ചെയ്തു. പൂക്കൾ എറിഞ്ഞുനൽകിയും കൈവീശി അഭിവാദ്യം ചെയ്തും ആരാധകരും സ്നേഹാശംസ കൈമാറി.
ബോളിവുഡിന്റെ കാരണവർക്ക് പിറന്നാൾ ആശംസ നേർന്ന് ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളിട്ടത്. ശത്രുഘ്നൻ സിൻഹമുതൽ ഫർഹാൻ അക്തർ ഹിന്ദി സിനിമയിലെ വിവിധ തലമുറകൾ അദ്ദേഹത്തിന് ആശംസ നേർന്നു. ‘ഫോറെവർ റോക്സ്റ്റാർ’ എന്നാണ് നടി കാജോൾ വിഷ് ചെയ്തത്. ഇപ്പോഴും അഭിനയരംഗത്ത് സജീവമായ ബച്ചന്റെ വൻകിട പ്രോജക്ടുകളടക്കം റിലീസ് ചെയ്യാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

