'അത് അത്ര എളുപ്പമുള്ള ജോലിയല്ല', വീട്ടമ്മയായിരിക്കുന്നതിൽ സ്ത്രീകൾ അഭിമാനിക്കണമെന്ന് അമിതാഭ് ബച്ചൻ
text_fieldsസ്ത്രീകൾക്ക് സ്വയം അഭിമാനത്തോടെ സംസാരിക്കാൻ കഴിയണമെന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ. വീട്ടമ്മമാർക്കായി താരം തന്റെ ബ്ലോഗിൽ ഒരു കുറിപ്പ് പങ്കുവെച്ചു. ലോകകപ്പിൽ പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ അദ്ദേഹം അഭിനന്ദിച്ചു. 'കോൻ ബനേഗ ക്രോർപതി' (കെ.ബി.സി) എന്ന പരിപാടിയിൽ സ്ത്രീ പ്രേക്ഷകരുമായി ഇടപെടുന്നതിനെക്കുറിച്ചും അമിതാഭ് പങ്കുവെച്ചു.
'കെ.ബി.സിയിൽ, സദസ്സിൽ ഇരിക്കുന്ന ഏതെങ്കിലും സ്ത്രീയോട് 'നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് ഞാൻ ചോദിക്കുമ്പോഴെല്ലാം അവർ പതിഞ്ഞ ശബ്ദത്തിൽ 'ഞാൻ ഒരു വീട്ടമ്മയാണ്' എന്ന് മറുപടി നൽകും. എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ പറയുന്നത്? ഒരു വീട് കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല ! വീട്, ഭർത്താവ്, കുട്ടികൾ, എല്ലാവർക്കും ഭക്ഷണം പാകം ചെയ്യുക, എല്ലാ ജോലികളും മേൽനോട്ടം വഹിക്കുക. ഇത് എളുപ്പമുള്ള ജോലിയല്ല -അമിതാഭ് ബച്ചൻ കുറിച്ചു.
വീട്ടുജോലികൾ ചെയ്യുന്ന ബുദ്ധുമുട്ട് മനസ്സിലാക്കാൻ കോവിഡ് -19 പുരുഷൻമാരെ സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് സമയത്ത് ഭാര്യ ചെയ്യുന്ന ജോലി നോക്കേണ്ടി വന്നപ്പോൾ സ്ത്രീകൾ എങ്ങനെ വീട് കൈകാര്യം ചെയ്യുന്നുവെന്ന് എല്ലാ പുരുഷന്മാരും മനസ്സിലാക്കിയെന്ന് നടൻ അഭിപ്രായപ്പെട്ടു.
അതേസമയം, രജനീകാന്ത്, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി എന്നിവർക്കൊപ്പം 'വേട്ടയ്യൻ' എന്ന തമിഴ് ആക്ഷൻ ഡ്രാമയിലാണ് അമിതാഭ് അവസാനമായി അഭിനയിച്ചത്. അമിതാഭ് തമിഴിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് അത്. ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടിയിലാനായില്ല.
ഏകദേശം 300 കോടി രൂപ ബജറ്റിലൊരുങ്ങിയ ചിത്രത്തിന് 235.25 കോടി രുപ മാത്രമാണ് ബോക്സോഫീസിൽ നിന്ന് നേടാനായത്.സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് കലക്ഷന്‍ 157.25 കോടിയാണ്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിർമിച്ച ചിത്രം കേരളത്തില്‍ എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്.അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

