Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിതാഭ്​ ബച്ചന്​ ഖലിസ്താൻ വാദികളുടെ പേരിൽ ഭീഷണി

text_fields
bookmark_border
അമിതാഭ്​ ബച്ചന്​ ഖലിസ്താൻ വാദികളുടെ പേരിൽ ഭീഷണി
cancel

മുംബൈ: ബോളിവുഡ്​ ഇതിഹാസം അമിതാഭ്​ ബച്ചൻ, ഗായകനും നടനുമായ ദിൽജിത്​ ദൊസാജ്ഞ്​ എന്നിവർക്ക്​ വധ ഭീഷണിയുമായി ‘ഖലിസ്താൻ ആർമി’യുടെ പേരിൽ ഇ-മെയിൽ സേന്ദശം. രക്​തത്തിന്​ രക്​തം എന്നു പറഞ്ഞുകൊണ്ടാണ്​ ഭീഷണി. മുംബൈ മേയറുടെ ഇ-മെയിലിലാണ്​ ഭീഷണി ലഭിച്ചത്​. മേയറുടെ ഓഫിസും സ്കൂളും ആക്രമിക്കുമെന്നും ഭീഷണിയുണ്ട്​.

അടുത്ത 31ന്​ അമിതാഭ്​ ബച്ചന്റെ ‘ജൽസ’ ബംഗ്​ളാവിന്​ നേരെ ഗ്രനേഡൊ, ബോം​മ്പോ എറിയുമെന്നും നവംബർ 27ന്​ മഹാലക്ഷ്മിമിയിൽ നടക്കുന്ന സംഗീത പരിപാടിക്കിടെ ദിൽജിത്​ ദൊസാജ്ഞിന്​ നേരെ ചാവേർ ആക്രമണം നടത്തുമെന്നുമാണ്​ ഭീഷണി. വെള്ളിയാഴ്ച ഉച്ചക്ക്​ 3.11ന് മേയർ കാര്യാലയം ലക്ഷ്യമിടുമെന്നും ഇ-മെയിലിലുണ്ട്​. എന്നാൽ, പൊലീസ്​ തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമാക്കിയതായും സുരക്ഷ വർധിപ്പിച്ചതായും പൊലീസ്​ വൃത്തങ്ങൾ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amitabh Bachchan threatened by Khalistan supporters
Next Story