Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു ദിവസം 200 സിഗരറ്റ് വലിച്ചിരുന്നു; കൈയിൽ കിട്ടുന്നതെല്ലാം കുടിച്ചു -അമിതാഭ് ബച്ചൻ

text_fields
bookmark_border
ഒരു ദിവസം 200 സിഗരറ്റ് വലിച്ചിരുന്നു; കൈയിൽ കിട്ടുന്നതെല്ലാം കുടിച്ചു -അമിതാഭ് ബച്ചൻ
cancel

താനൊരു ചെയ്ൻ സ്മോക്കറായിരുന്നുവെന്ന് അമിതാഭ് ബച്ചൻ. കൈയിൽ കിട്ടുന്നതെല്ലാം കുടിക്കുമായിരുന്നെന്നും എന്നാൽ പിന്നീട് ഇതെല്ലാം ഉപേക്ഷിച്ചെന്നും നടൻ പറഞ്ഞു. മാംസം കഴിക്കുന്നതും ഒഴിവാക്കിയെന്നും ബച്ചൻ ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

'ഞാൻ ഇപ്പോൾ പുകവലിക്കുകയോ മാംസം കഴിക്കുകയോ ചെയ്യാറില്ല. ഇതിന് മതപരമായി ബന്ധമില്ല, മറിച്ച് , അഭിരുചിയുടെ കാര്യമാണ്. ഞങ്ങളുടെ കുടുംബത്തിൽ അച്ഛൻ സസ്യഭുക്കാണ്, അമ്മ അങ്ങനെയല്ല. അതുപോലെ ജയ മാംസം കഴിക്കും ഞാൻ കഴിക്കില്ല.

നേരത്തെ ഞാൻ മാംസം കഴിക്കുമായിരുന്നു. പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുമായിരുന്നു. കൊൽക്കത്തയിലായിരുന്നപ്പോൾ ഒരു ദിവസം ഞാൻ 200 സിഗരറ്റ് വലിക്കുമായിരുന്നു.പക്ഷേ മുംബൈയിൽ വന്നതിന് ശേഷം ഞാൻ അത് ഉപേക്ഷിച്ചു. അതുപോലെ കൈയിൽ കിട്ടുന്നതെല്ലാം ഞാൻ കുടിക്കുമായിരുന്നു. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് അതും വേണ്ടെന്ന് വെച്ചു. വിദേശത്ത് ഷൂട്ടിങ്ങിനായി എത്തുമ്പോൾ എന്റെ ശീലങ്ങൾ എനിക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ല. പക്ഷെ സസ്യാഹാരം ലഭിക്കാൻ പ്രയാസമാണ്'- അമിതാഭ് ബച്ചൻ പറഞ്ഞു.

കൽക്കി 2898 എ.ഡിയാണ് അമിതാഭ് ബച്ചന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. പ്രഭാസാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ദീപിക പദുകോണും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amitabh Bachchan smoked 200 cigarettes a day, would drink anything he could get his hands on
Next Story