Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ ഞായറാഴ്ച അമിതാഭ് ബച്ചൻ ജൽസക്ക് പുറത്ത് എത്തിയില്ല; കാരണം പങ്കുവെച്ച് താരം

text_fields
bookmark_border
ഈ ഞായറാഴ്ച അമിതാഭ് ബച്ചൻ ജൽസക്ക് പുറത്ത് എത്തിയില്ല; കാരണം പങ്കുവെച്ച് താരം
cancel
camera_alt

അമിതാഭ് ബചൻ

മുംബൈയിലെ തന്റെ വസതിയായ ജൽസക്ക് പുറത്ത് ആരാധകരെ കാണാൻ എല്ലാ ഞായറാഴ്ചകളിലും അമിതാഭ് ബച്ചൻ എത്താറുണ്ട്. വർഷങ്ങളായി അതിന് മാറ്റം വന്നിട്ടില്ല. ആയതിനാൽതന്നെ ഇന്ത്യയുടെ പല ഭാഗത്തുനിന്നുമുള്ള ആരാധകരും അദ്ദേഹത്തെ കാണാനായി ജൽസക്ക് പുറത്ത് കാത്തു നിൽക്കാറുണ്ട്. ഇത്തരത്തിൽ താൻ ആരാധകരെ കാണുന്ന ചിത്രങ്ങൾ അമിതാഭ് ബച്ചൻ പലപ്പോഴും തന്റെ ബ്ലോഗിൽ പങ്കുവെക്കാറുമുണ്ട്.

ആരാധകരുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി പ്രകടിപ്പിക്കാനാണ് നടൻ വർഷങ്ങളായി ഈ പാരമ്പര്യം നിലനിർത്തുന്നത്. പക്ഷെ വർഷങ്ങൾക്കിപ്പുറം അതിൽ ഒരു മാറ്റമുണ്ടായിരിക്കുകയാണ്. ഈ ഞായറാഴ്ച (ഫെബ്രുവരി 22) അദ്ദേഹം ആരാധകരെ കാണാൻ എത്തിയില്ല. അതിന് കാരണവും അമിതാഭ് തന്റെ ബ്ലോഗിൽ വെളിപ്പെടുത്തി.

തന്‍റെ ജോലി ഊർജത്തോടുകൂടിതന്നെ തുടരുന്നുവെന്നും എന്നാൽ ഇത്തവണ താനൽപം വിശ്രമിക്കാൻ ആഗ്രഹിക്കുന്നുവെന്നും അമിതാഭ് ബച്ചൻ പറയുന്നു. എല്ലാ ഞായറാഴ്ചയും ആരാധകരെ കാണാറുണ്ടായിരുന്നുവെന്നും എന്നാൽ ഈ ഞായർ വിശ്രമം ആവശ്യമായതിനാൽ അതിന് സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഉടൻ തന്നെ നമുക്ക് വീണ്ടും കണ്ടുമുട്ടാമെന്ന് പറഞ്ഞ് ആരാധകരുടെ സ്നേഹത്തിന് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amitabh Bachchan skips his Sunday fan meet outside Jalsa, shares reason with followers
Next Story