Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'സമയമെടുക്കും, ഡോക്ടർമാരുടെ നിർദ്ദേശം പിന്തുടരുന്നു'; ആരോഗ്യസ്ഥിതിയെ കുറിച്ച് ബച്ചൻ
text_fieldsbookmark_border
പ്രഭാസ് ചിത്രമായ 'പ്രൊജക്ട് കെ'യുടെ ഷൂട്ടിങ്ങിനിടെ നടൻ അമിതാഭ് ബച്ചന് പരിക്കേറ്റിരുന്നു. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. വാരിയെല്ലെന്ന് ക്ഷതമേറ്റ ബച്ചൻ ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് മുംബൈയിലെ വസതിയിൽ വിശ്രമത്തിലാണ്.
ബച്ചന്റെ പരിക്കിൽ ആശങ്ക പങ്കുവെച്ച് ആരാധകർ എത്തിയിരുന്നു.ആരാധകർക്ക് നന്ദി പറയുകയാണ് ബച്ചൻ. കൂടാതെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്.
' നിങ്ങളുടെ സ്നേഹത്തിനും പ്രാർഥനക്കും നന്ദി. ആരോഗ്യനില മെച്ചപ്പെട്ടുവരുകയാണ്. ഇതിന് സമയമെടുക്കും. ഡോക്ടർമാരുടെ നിർദ്ദേശം ശ്രദ്ധാപൂർവം പിന്തുടരുന്നു' -ബച്ചൻ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

