Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബച്ചൻ കുടുംബത്തിലെ പുതിയ ഹീറോ! ചെറുമകന് ആശംസയുമായി അമിതാഭ് ബച്ചൻ

text_fields
bookmark_border
ബച്ചൻ കുടുംബത്തിലെ പുതിയ ഹീറോ! ചെറുമകന് ആശംസയുമായി അമിതാഭ് ബച്ചൻ
cancel

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ചെറുമകൻ ആഗസ്ത്യ നന്ദക്ക് ആശംസകളുമായി നടൻ അമിതാഭ് ബച്ചൻ.സോയ അക്തർ ചിത്രമായ ദ് ആർച്ചീസിലൂടെയാണ് സിനിമയിൽ ചുവടുവെക്കുന്നത്.

'അഗസ്ത്യ എന്റെ സ്നേഹാശംസകൾ. മുന്നോട്ട് പോവുക' എന്നായിരുന്നു രണ്ട് മിനിറ്റ് 49 സെക്കന്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ബച്ചൻ കുറിച്ചത്.

അഭിഷേക് ബച്ചനും അഗസ്ത്യക്ക് ആശംസ നേർന്നിട്ടുണ്ട്. അനന്തരവനെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു എന്നാണ് ട്രെയിലർ പങ്കുവെച്ചുകൊണ്ട് അഭിഷേക് കുറിച്ചത്. കൂടാതെ സംവിധായിക സോയ അക്തറിനേയും പ്രശംസിച്ചിട്ടുണ്ട്.

'വളരെ രസകരമാണ്! ചിത്രത്തിനായി ഇനിയും കാത്തിരിക്കാനാവില്ല. അഗസ്ത്യ, ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു. കുട്ടിക്കാലത്ത് കുട്ടികളുടെ എയർ ഗിറ്റാർ വായിച്ചുകൊണ്ട് എന്റെ കട്ടിലിൽ നിന്ന് ചാടുന്നത് മുതൽ സ്‌ക്രീനിൽ നിന്ന് ഒരു യഥാർഥ ഗിറ്റാർ വായിക്കുന്നത് വരെ ... യാത്ര തുടങ്ങിയിരിക്കുന്നു. കഠിനമായി പരിശ്രമിക്കുക. ആർച്ചീസിലെ എല്ലാ കുട്ടികൾക്കും അണിയറപ്രവർത്തകർക്കും ആശംസ നേരുന്നു. സിനിമയിലേക്ക് സ്വാഗതം', അഭിഷേക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകനാണ് അഗസ്ത്യ. സോയ അക്തർ ചിത്രത്തിൽ ഷാറൂഖ് ഖാന്റെ മകൾ സുഹാന ഖാനും നടി ശ്രീദവേിയുടെ രണ്ടാമത്തെ മകൾ ഖുഷി കപൂറും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇവരുടെയും ആദ്യ ചിത്രമാണിത്. മിഹിര്‍ അഹൂജ, വേദങ് റെയ്ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ടീനേജ് റൊമാന്‍റിക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിൽ വെറോനിക്ക എന്ന കഥാപാത്രത്തെയാണ് ഖുഷി കപൂർ അവതരിപ്പിക്കുന്നത്. ബെറ്റിയായി സുഹാനയും വേഷമിടും. അഗസ്ത്യയാണ് ആർച്ചിയെ അവതരിപ്പിക്കുന്നത്. ഡിസംബർ 7 ന് നെറ്റ്ഫ്ലിക്സിലാണ് ആർച്ചീസ് പ്രദർശനത്തിനെത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amitabh Bachchan reviews grandson Agastya Nanda's The Archies trailer
Next Story