Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അതൊരു വലിയ തമാശയാണ്'; രേഖയെക്കുറിച്ചുള്ള ഗോസിപ്പുകളിൽ പ്രതികരണവുമായി അമിതാഭ് ബച്ചൻ

text_fields
bookmark_border
അതൊരു വലിയ തമാശയാണ്; രേഖയെക്കുറിച്ചുള്ള ഗോസിപ്പുകളിൽ പ്രതികരണവുമായി അമിതാഭ് ബച്ചൻ
cancel

ബോളിവുഡ് സിനിമ ലോകത്ത് പതിറ്റാണ്ടുകളായി ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ. 1970-കളിൽ 'ദോ അഞ്ജാനെ', 'മുഖദ്ദർ കാ സിക്കന്ദർ', 'സില്സില' തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഇരുവരെയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾ പ്രചരിച്ചുതുടങ്ങിയത്. ജയാ ബച്ചനുമായി വിവാഹം കഴിഞ്ഞിരുന്ന അമിതാഭ് ബച്ചന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി ഇത് മാറി. വർഷങ്ങളോളം ഈ വിഷയത്തിൽ മൗനം പാലിച്ചെങ്കിലും 1990-കളുടെ അവസാനത്തിൽ മെഗാസ്റ്റാർ ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയുണ്ടായി.

പ്രശസ്ത എഴുത്തുകാരി ഭാവന സോമയ്യയുടെ 1999-ൽ പുറത്തിറങ്ങിയ 'അമിതാഭ് ബച്ചൻ: ദ ലെജൻഡ്'എന്ന പുസ്തകത്തിന് നൽകിയ അഭിമുഖത്തിലാണ് അമിതാഭ് ബച്ചൻ ഈ വിഷയത്തിൽ മനസ്സ് തുറന്നത്. തനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങൾക്ക് മാധ്യമങ്ങളുടെ പക്കൽ എന്തെങ്കിലും തെളിവുകളുണ്ടെങ്കിൽ അത് പുറത്തുവിടാൻ അദ്ദേഹം വെല്ലുവിളിച്ചു. "ഞാനും രേഖയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നവർ എത്ര തവണ ഞങ്ങളെ ഒരുമിച്ച് കണ്ടിട്ടുണ്ട്? എന്തിന് പൊതുസ്ഥലങ്ങളിൽ ഞങ്ങൾ മോശമായി പെരുമാറുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?" എന്ന് അദ്ദേഹം ചോദിച്ചു. അനാവശ്യമായ ഗോസിപ്പുകൾ മെനയുന്നതിനായി ഇത്തരം അടിസ്ഥാനരഹിതമായ കഥകൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ മറ്റൊരു വസതിയായ 'പ്രതീകുഷ'യിലേക്ക് രേഖ താമസം മാറിയെന്ന തരത്തിലുള്ള പ്രമുഖ ചലച്ചിത്ര മാഗസിനിലെ വാർത്തകളെ അമിതാഭ് ബച്ചൻ രൂക്ഷമായി വിമർശിച്ചു. ബംഗ്ലാവിന്റെ ഫോട്ടോകൾ സഹിതം പ്രസിദ്ധീകരിച്ച ഇത്തരം വാർത്തകൾ വായനക്കാരെ തെറ്റിധരിപ്പിക്കുന്നതാണെന്നും അത് തനിക്ക് വ്യക്തിപരമായി വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും അദ്ദേഹം തുറന്നുപറഞ്ഞു. തങ്ങളെപ്പോലെയുള്ള വ്യക്തികൾ ഇത്തരം ചെറിയ ഗോസിപ്പുകൾക്ക് മറുപടി നൽകുന്നത് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാ ലോകത്ത് തനിക്ക് എല്ലാം ലഭിച്ചുവെന്ന് ആളുകൾ കരുതുന്നതുകൊണ്ടാകാം ഇത്തരം ഗോസിപ്പുകളുടെ ലക്ഷ്യസ്ഥാനമായി താൻ മാറുന്നതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

പിന്നീട് ഒരു അഭിമുഖത്തിൽ അമിതാഭ് ബച്ചൻ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി. ജയാ ബച്ചനും ഒപ്പമുണ്ടായിരുന്ന ആ അഭിമുഖത്തിൽ മാധ്യമങ്ങളാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയതെന്ന് അദ്ദേഹം തുറന്നടിച്ചു. "അവൾ എന്റെ സഹപ്രവർത്തകയായിരുന്നു. ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലത്ത് കണ്ടിട്ടുണ്ട്. എന്നാൽ സാമൂഹികമായി ഞങ്ങൾക്ക് തമ്മിൽ യാതൊരു ബന്ധവുമില്ല," എന്ന് അദ്ദേഹം വ്യക്തമാക്കി. വർഷങ്ങളായി തങ്ങൾ തമ്മിൽ ഒരുമിച്ച് സിനിമകൾ ചെയ്തിട്ടില്ലെന്നും ഏതെങ്കിലും ചടങ്ങുകളിലോ അവാർഡ് വേദികളിലോ യാദൃശ്ചികമായി കണ്ടുമുട്ടുന്നത് മാത്രമാണ് ഇതിലുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

തന്റെ വീട്ടിലേക്ക് രേഖ മാറിയെന്നും അല്ലെങ്കിൽ താൻ അവളുടെ വീട്ടിലേക്ക് താമസം മാറിയെന്നുമൊക്കെയുള്ള മാധ്യമങ്ങളുടെ വാദങ്ങളെ അമിതാഭ് ബച്ചൻ വിശേഷിപ്പിച്ചത് "ഒരു വലിയ തമാശ" എന്നാണ്. താൻ തന്റെ രോഗികളായ മാതാപിതാക്കൾക്കൊപ്പമാണ് ആ കുടുംബവീട്ടിൽ താമസിച്ചിരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മറുവശത്ത്, 2004-ൽ സിമി ഗരേവാളിന്റെ ഷോയിൽ പങ്കെടുത്തപ്പോൾ രേഖ തനിക്ക് അമിതാഭ് ബച്ചനോടുള്ള ആരാധനയും സ്നേഹവും തുറന്നുപറഞ്ഞിരുന്നു. ലോകത്ത് ആർക്കും പൂർണ്ണമായി സ്നേഹിക്കാതിരിക്കാൻ കഴിയാത്ത ആ വ്യക്തിയെ താനും പൂർണ്ണമനസ്സോടെ സ്നേഹിക്കുന്നുവെന്നും അതിൽ താൻ എന്തിനാണ് മറ്റുള്ളവരുടെ മുന്നിൽ ന്യായീകരണം നൽകേണ്ടതെന്നും അവർ ചോദിക്കുകയുണ്ടായി. എങ്കിലും ഈ സംഭവങ്ങളെല്ലാം ബോളിവുഡ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോസിപ്പ് അധ്യായങ്ങളിലൊന്നായി ഇന്നും നിലനിൽക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amitabh Bachchan responds to gossip about Rekha
Next Story