Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ഇത് അമിതാഭ് ബച്ചനാണ്,...

'ഇത് അമിതാഭ് ബച്ചനാണ്, എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വേണം'; 15,000 ചതുരശ്ര അടി സ്ഥലത്തിനായി ഒറ്റരാത്രികൊണ്ട് നൽകിയത് 15 കോടി രൂപ!

text_fields
bookmark_border
Amitabh Bachchan
cancel

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ അയോധ്യയിൽ ഭൂമി വാങ്ങുന്ന ആദ്യ സെലിബ്രിറ്റികളിൽ ഒരാളായി മാറിയിരിക്കുകയാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി 'ദ സരയു' എന്ന പ്രോജക്റ്റിൽ 10,000 ചതുരശ്ര അടി സ്ഥലമാണ് നടൻ ആദ്യം സ്വന്തമാക്കിയത്.

ഭൂമി ഇടപാടിന്റെ പിന്നിലെ കൗതുകകരമായ കഥ 'ദ ഹൗസ് ഓഫ് അഭിനന്ദൻ ലോധ' സ്ഥാപകൻ അഭിനന്ദൻ ലോധ അടുത്തിടെ ഒരു പരിപാടിയിൽ പങ്കുവെച്ചു. 2023-ൽ അദ്ദേഹം ഓസ്‌ട്രേലിയയിലായിരുന്ന സമയത്താണ് പുലർച്ചെ 3 മണിക്ക് ബച്ചന്റെ ഫോൺ കോൾ എത്തുന്നത്. ആദ്യം മിസ്ഡ് കോളുകൾ കണ്ടെങ്കിലും പിന്നീട് വന്ന സന്ദേശം കണ്ട് അദ്ദേഹം അമ്പരന്നു, 'ഇത് അമിതാഭ് ബച്ചനാണ്, സൗകര്യപ്പെടുമ്പോൾ തിരിച്ചു വിളിക്കൂ.'

ഉടൻ തന്നെ തിരിച്ചുവിളിച്ച ലോധയോട് ബച്ചൻ വളരെ വിനയത്തോടെ പറഞ്ഞു, 'അഭിനന്ദൻ ജി, ഞാൻ യു.പിയിൽ നിന്നുള്ള ആളാണ്. എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം.' തന്റെ ജന്മനാടായ പ്രയാഗ്‌രാജുമായുള്ള വൈകാരിക ബന്ധം ബച്ചൻ സൂചിപ്പിച്ചു. ബച്ചന്റെ ആഗ്രഹം അറിഞ്ഞ ലോധ അദ്ദേഹത്തിന് വേണ്ടി മികച്ചൊരു സ്ഥലം നോക്കാമെന്ന് ഉറപ്പുനൽകി.

ഇടപാടിലെ സുതാര്യതയും ബച്ചന്റെ പെരുമാറ്റവും ലോധയെ അത്ഭുതപ്പെടുത്തി. വിലയെക്കുറിച്ച് സംസാരിക്കാൻ പോലും അദ്ദേഹം മടിച്ചപ്പോൾ, 15,000 ചതുരശ്ര അടി സ്ഥലം വേണമെന്ന് ബച്ചൻ നേരിട്ട് ആവശ്യപ്പെട്ടു. അതിന് ഏകദേശം 15 കോടി രൂപയാകുമെന്ന് ലോധ പറഞ്ഞപ്പോൾ ഒട്ടും സമയം കളയാതെ പിറ്റേദിവസം തന്നെ ബച്ചൻ ആ തുക കൈമാറുകയായിരുന്നു.

അയോധ്യയിലെ നിക്ഷേപങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ഹരിവംശ റായ് ബച്ചൻ മെമ്മോറിയൽ ട്രസ്റ്റിന്റെ പേരിൽ രാമക്ഷേത്രത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ 54,454 ചതുരശ്ര അടി വിസ്തീർണമുള്ള മറ്റൊരു ഭൂമിയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ 2026 മാർച്ചിൽ തിഹുര മജ മേഖലയിൽ 2.67 ഏക്കർ ഭൂമി 35 കോടി രൂപക്ക് അദ്ദേഹം വാങ്ങിയിരുന്നു. ബച്ചനെ കൂടാതെ രൺബീർ കപൂറും അയോധ്യയിൽ 'ദ സരയു' പ്രോജക്റ്റിൽ സ്ഥലം വാങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real estateAmitabh BachchanEntertainment NewsCelebrities#ram mandirAyodhya
News Summary - Amitabh Bachchan paid Rs 15 crore for land in Ayodhya
Next Story