Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐശ്വര്യ അല്ല മകൾ ആരാധ്യയാണ് താരം; വൻ മേക്കോവറിൽ താരപുത്രി -വിഡിയോ

text_fields
bookmark_border
Amitabh Bachchan holds Aaradhya’s hand as they return from Jamnagar, Aishwarya Rai-Abhishek Bachchan jam together. Watch
cancel

മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ-വെഡ്ഡിങ് ആഘോഷത്തിൽ താരമായി ഐശ്വര്യ- അഭിഷേക് താരദമ്പതികളുടെ മകൾ ആരാധ്യ ബച്ചൻ. വൻ മേക്കോവറിലായിരുന്നു താരപുത്രി ബച്ചൻ കുടുംബത്തിനൊപ്പം ജാംനഗറിലെ ആഘോഷവേദിയിൽ എത്തിയത്. ആരാധ്യ ബച്ചന്റെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

പതിവ് സ്റ്റൈലിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ആരാധ്യ അണിഞ്ഞൊരുങ്ങിയത്. ഹെയർ സ്റ്റൈലിലെ മാറ്റം താരപുത്രിയുടെ ലുക്ക് തന്നെ മാറ്റി. സാധാരണ നെറ്റി മറക്കുന്ന രീതിയിലാണ് ആരാധ്യയുടെ ഹെയർ സ്റ്റൈൽ . എന്നാൽ ഇത്തവണ മുടിയിൽ വ്യത്യസ്ത രീതി പരീക്ഷിച്ചിച്ചിട്ടുണ്ട്. ഹെയർ സ്റ്റൈൽ മാറ്റിയാൽ ലുക്ക് തന്നെ മാറുമോ? എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

പ്രീ-വെഡ്ഡിങ് പരിപാടിയുടെ അവസാനദിനമായ മാർച്ച് മൂന്നിനാണ് ബച്ചൻ കുടുംബാംഗങ്ങൾ ഒന്നിച്ച് എത്തിയത്. പൊതു പരിപാടികളിൽ ബിഗ് ബിയും കുടുംബാംഗങ്ങളും എത്താറുണ്ടെങ്കിലും വളരെ വിരളമായിട്ടെ ഒന്നിച്ച് എത്താറുള്ളൂ. ജാംനഗറിൽ നിന്നുള്ള അമിതാഭ് ബച്ചൻ, ഭാര്യ ജയ ബച്ചൻ, മകൾ ശ്വേത, മക്കളായ നവ്യ, അഗസ്ത്യ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായി, ആരാധ്യ എന്നിവരുടെ ചിത്രങ്ങളും വിഡിയോയും വൈറലാണ്. കൂടാതെ അമ്മക്കും അച്ഛനുമൊപ്പം പരിപാടികൾ ആസ്വദിക്കുന്ന താരപുത്രിയുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്.

മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച അംബാനി പ്രീ -വെഡ്ഡിങ് ആഘോഷങ്ങളിൽ ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ , കരീന കപൂർ ഖാൻ, മാധുരി ദീക്ഷിത്, വരുൺ ധവാൻ , അനിൽ കപൂർ, സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, അനന്യ പാണ്ഡെ, ആദിത്യ റോയ് കപൂർ, സിദ്ധാർഥ് മൽഹോത്ര, കിയാര അദ്വാനി, രൺവീർ സിങ്, ദീപിക് പദുകോൺ, ആലിയ ഭട്ട്, രൺബീർ കപൂർ എന്നിങ്ങനെ ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും എത്തിയിരുന്നു. കുടുംബസമേതമാണ് എത്തിയത്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amitabh Bachchan holds Aaradhya’s hand as they return from Jamnagar, Aishwarya Rai-Abhishek Bachchan jam together. Watch
Next Story