Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Amitabh Bachchan gifts his Rs 50-cr property daughter
cancel

തന്‍റെ ഏറ്റവും വിലയേറിയ സ്വത്ത്​ മകൾക്ക്​ സമ്മാനമായി നൽകി അമിതാഭ്​ ബച്ചൻ; വില 55 കോടി

text_fields
bookmark_border
ഏകദേശം 55 കോടി വിലമതിക്കുന്ന സ്വത്താണ്​ മകൾ ശ്രേത ബച്ചന്​ അമിതാഭ്​ നൽകിയത്

തന്‍റെ ഏറ്റവും വിലയേറിയ സ്വത്ത്​ മകൾക്ക്​ സമ്മാനമായി നൽകി ബോളിവുഡ്​ സൂപ്പർ താരം അമിതാഭ്​ ബച്ചൻ. ഏകദേശം 55 കോടി വിലമതിക്കുന്ന സ്വത്താണ്​ മകൾ ശ്രേത ബച്ചന്​ അമിതാഭ്​ നൽകിയത്​. 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചു കൊണ്ട്, നവംബർ 8ന്, രണ്ട് വ്യത്യസ്ത ഗിഫ്റ്റ് ഡീഡുകളിലൂടെ കൈമാറ്റം ഔദ്യോഗികമായി പൂർത്തിയാക്കിയതായി മണി കൺട്രോൾ റിപ്പോർട്ട് ചെയ്തു.

തന്റെ മുംബൈയിലെ ബംഗ്ലാവുകളില്‍ ഒന്നായ ‘പ്രതീക്ഷ’യാണ്​ അമിതാഭ് ബച്ചൻ മകൾ ശ്വേതയ്ക്ക് സമ്മാനിച്ചത്​. ജുഹുവിലെ അമിതാഭിന്‍റെ ആദ്യ വീടായ പ്രതീക്ഷയിലാണ് അദ്ദേഹം തന്‍റെ മാതാപിതാക്കളായ ഹരിവംശ് റായ് ബച്ചനും തേജി ബച്ചനുമൊപ്പം താമസിച്ചിരുന്നത്. 16,840 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവ് രണ്ട് പ്ലോട്ടുകളിലായാണ് 'പ്രതീക്ഷ' വ്യാപിച്ചു കിടക്കുന്നത്. 9,585 ചതുരശ്ര അടിയിലുള്ള ആദ്യത്തെ പ്ലോട്ട് അമിതാഭ് ബച്ചന്റേയും ഭാര്യ ജയാ ബച്ചന്റേയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ്. 7,255 ചതുരശ്ര അടിയില്‍ പരന്നു കിടക്കുന്ന രണ്ടാമത്തെ പ്ലോട്ട് അമിതാഭിന്റെ മാത്രം ഉടമസ്ഥതയിലുള്ളതുമാണ്.


കരിയറിന്‍റെ ആദ്യ വർഷങ്ങളിൽ അമിതാഭും കുടുംബവും 'പ്രതീക്ഷ'യിലാണ് താമസിച്ചിരുന്നത്. 'പ്രതീക്ഷ' എന്ന പേര് നൽകിയത് അദ്ദേഹത്തിന്റെ പിതാവും കവിയുമായ ഹരിവംശറായ് ബച്ചനാണ്. അമിതാഭിന് മുംബൈയിൽ 'ജൽസ,' 'ജനക് എന്ന പേരുള്ള മറ്റ് രണ്ട് ബംഗ്ലാവുകൾ കൂടി ഉണ്ട്. അമിതാഭ്, ഭാര്യ ജയ, മകന്‍ അഭിഷേക്, മരുമകള്‍ ഐശ്വര്യ, കൊച്ചുമകള്‍ ആരാധ്യ എന്നിവര്‍ ഇപ്പോള്‍ ജല്‍സയിലാണ് താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amitabh Bachchan gifts his Rs 50-cr Juhu bungalow 'Prateeksha' to daughter Shweta Nanda
Next Story