Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightട്രാഫിക് ബ്ലോക്കിൽ...

ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ ബച്ചന് രക്ഷകനായി അപരിചിതൻ,നന്ദി പറഞ്ഞ് നടൻ; ഉപദേശവുമായി ആരാധകർ

text_fields
bookmark_border
Amitabh Bachchan gets stuck in traffic,  Fan Give Lift on bike to reach shoot on time
cancel

താരങ്ങൾക്കെതിരെ ഉയരുന്ന പ്രധാനപരാതികളിലൊന്നാണ് സെറ്റുകളിൽ കൃത്യനിഷ്ഠപാലിക്കാത്തത്. എന്നാൽ സമയത്തിന്റെ കാര്യത്തിൽ അമിതാഭ് ബച്ചൻ ഒരു വിട്ടുവീഴ്ചക്കും തയാറാല്ല. പറഞ്ഞ സമയത്തു തന്നെ ഷൂട്ടിങ്ങിനായി അദ്ദേഹം എത്താറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ബൈക്കിൽ സഞ്ചരിക്കുന്ന ബച്ചന്റെ ചിത്രമാണ്. നടൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിപ്പോയതിനെ തുടർന്നാണ് സമയത്ത് സെറ്റിലെത്താൻ ബൈക്ക് മാർഗം സ്വീകരിച്ചത്. കൂടാതെ തന്നെ കൃത്യസമയത്ത് എത്തിച്ച അപരിചിതനായ ബൈക്ക് ഉടമയോട് നന്ദിയും അറിയിച്ചിട്ടുണ്ട്. ബച്ചന്റെ ബൈക്ക് യാത്രാ ചിത്രം വൈറലായിട്ടുണ്ട്

'ബൈക്ക് യാത്രക്ക് നന്ദി സഹോദരാ...നിങ്ങൾ ആരാണെന്ന് എനിക്ക് അറിയില്ല. എന്നാൽ നിങ്ങളെന്നെ കൃത്യസമയത്ത് ജോലി സ്ഥലത്ത് എത്തിച്ചു. അതും അത്രയും വലിയ ട്രാഫിക് ബ്ലോക്കിൽ, വളരെ വേഗത്തിൽ ലൊക്കേഷനിൽ എത്തിച്ചു. തൊപ്പിയും ഷോർട്സും മഞ്ഞ ടി ഷർട്ടും ധരിച്ച വ്യക്തിക്ക് നന്ദി'- ബച്ചൻ കുറിച്ചു.

ചിത്രം വൈറലായതിന് പിന്നാലെ ഒരു ഉപദേശവുമായി ആരാധകർ എത്തിയിട്ടുണ്ട്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് പറയുന്നത്.

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'പ്രൊജക്റ്റ് കെ'യാണ് ബച്ചന്റെ ചിത്രം. സിനിമയുടെ ചിത്രീകരണത്തിനിടെ നടന് പരിക്കേറ്റിരുന്നു. സെക്ഷൻ 84 ആണ് മറ്റൊരു ചിത്രം. ഡയാന പെന്റി, അഭിഷേക് ബാനർജി, നിമ്രത് കൗർ എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amitabh Bachchan
News Summary - Amitabh Bachchan gets stuck in traffic, Fan Give Lift on bike to reach shoot on time
Next Story