Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightആരാധകരെ കാണാൻ...

ആരാധകരെ കാണാൻ പോകുമ്പോൾ ചെരുപ്പിടില്ല! വർഷങ്ങളായി തുടരുന്ന ശീലം, കാരണം വെളിപ്പെടുത്തി ബച്ചൻ

text_fields
bookmark_border
Amitabh Bachchan finally reveals why he meets his fans on Sunday barefoot
cancel

ഞായറാഴ്ചകളിൽ അമിതാഭ് ബച്ചനെ കാണാൻ ആരാധകർ നടന്റെ മുംബൈയിലെ വസതിയിൽ എത്താറുണ്ട്. മറ്റു തിരക്കുകളെല്ലാം മാറ്റിവെച്ച് ബച്ചൻ തന്റെ ആരാധകരോടൊപ്പം സമയം ചെലവഴിക്കാറുമുണ്ട്. ചെരുപ്പ് ധരിക്കാതെയാണ് ഇവരുടെ മുന്നിൽ നടൻ എത്തുന്നത്.

ഇപ്പോഴിതാ ചെരുപ്പ് ധരിക്കാതെ ആരാധകരുടെ മുന്നിൽ എത്തുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അമിതാഭ് ബച്ചൻ. തന്റെ ഇൻസ്റ്റഗ്രാം പേജിൽ ആരാധകരുമായി ആശയവിനിമയം നടത്തുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആ രഹസ്യ വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെ കാണാൻ എത്തുന്ന ആരാധകർ ദൈവത്തെ പോലെയാണെന്നാണ് ബച്ചൻ പറയുന്നത്. അതിനാലാണ് ചെരുപ്പ് ഇടാത്തതെന്നും നടൻ പറയുന്നു.

' പലരും എന്നോട് ദേഷ്യത്തോടെ ചോദിക്കുന്ന ഒന്നാണ്... ആരാണ് ആരാധകരെ കാണാൻ പോകുമ്പോൾ ചെരുപ്പിടാത്തതെന്ന്? ഞാൻ അവരോട് പറയുന്നു, 'ഞാൻ അങ്ങനെ ചെയ്യുമെന്ന്. നിങ്ങൾ നഗ്നപാദരായി ക്ഷേത്രത്തിൽ പോകും. ഞായറാഴ്ചത്തെ എന്റെ അഭ്യുദയകാംക്ഷികളാണ് എന്റെ ക്ഷേത്രം'- ബച്ചൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നടന്റെ വാക്കുകൾ വൈറലായിട്ടുണ്ട്.

'പ്രൊജക്ട് കെ'യുടെ സെറ്റിൽ വെച്ചുണ്ടായ അപകടത്തിന് ശേഷം വീണ്ടും ജോലിയിൽ നടൻ സജീവമായിട്ടുണ്ട്. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാരിയെല്ലിന് പരിക്കേറ്റതിനെ തുടർന്ന് നടൻ വിശ്രമത്തിലായിരുന്നു. അമിതാഭ് ബച്ചന്‍, പ്രഭാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രോജക്ട് കെ. ദീപിക പദുക്കോണ്‍,ദിഷ പഠാനി എന്നിവരാണ് നായികമാർ. തെലുങ്ക്,ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം 500 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. 2024 ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amitabh bachchan
News Summary - Amitabh Bachchan finally reveals why he meets his fans on Sunday barefoot
Next Story