Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശുചിമുറിയിൽ പോകാനും സംവിധായകന്റെ അനുവാദം വേണം; വിശദീകരണവുമായി അമിതാഭ് ബച്ചന്‍

text_fields
bookmark_border
Amitabh Bachchan Explains Why He Took Nag Ashwins Permission Before Using The Restroom During Kalki 2898 AD Shoot
cancel

പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രമാണ് കൽക്കി 2898 എഡി. പാൻ ഇന്ത്യൻ റിലീസായി ജൂൺ 27 ന് തിയറ്ററുകളിലെത്തിയ ചിത്രം 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്.ചിത്രത്തിൽ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിച്ചത്.

കൽക്കിയിലെ സെറ്റിലെ അമിതാഭ് ബച്ചന്റെ പെരുമാറ്റാത്തെക്കുറിച്ച് സംവിധായകൻ നാഗ് അശ്വിൻ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. ഷൂട്ടിങ്ങ് സമയത്ത് ശുചിമുറിയിൽ പോകാൻ ബച്ചൻ തന്നോട് അനുവാദം തേടിയെന്നും അദ്ദേഹത്തിന്റെ ചോദ്യം തന്നെ ഞെട്ടിച്ചെന്നും സംവിധായകൻ ദേശീയമാധ്യമത്തിനേട് പറഞ്ഞു.

ഇപ്പോഴിതാ ആ ചോദ്യത്തിന് കാരണം വ്യക്തമാക്കിയിരിക്കുകയാണ് ബിഗ് ബി. ഷൂട്ടിങ്ങിലായിരിക്കുമ്പോൾ താരങ്ങൾ സംവിധായകന്റെ നിയന്ത്രണത്തിലാണെന്നും അതിനാൽ സെറ്റിന് പുറത്തു പോകാൻ അനുവാദം വാങ്ങണമെന്നും ബച്ചൻ വിശദീകരിച്ചു. അത് മാതൃകയോ വിനയമോ അല്ലെന്നും അതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേർത്തു.

' ശുചി മുറിയിൽ പോകാൻ ഞാൻ സംവിധായകനോട് അനുവാദം ചോദിച്ചത് മാതൃകയോ വിനയമോ അല്ല. അത് വളരെ സാധാരണ കാര്യമാണ്. ശുചി മുറിയിൽ പോകാൻ അനുവാദം ചോദിച്ചുവെന്നത് സത്യം തന്നെയാണ്. ഷൂട്ടിങ്ങിനിടെ എനിക്ക് അനുവാദം തേടണം. കാരണം അദ്ദേഹം വിളിച്ചിട്ടാണ് അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ സെറ്റിലെത്തിയത്.അവിടെ ഞാൻ ജോലിക്കാരനും അദ്ദേഹം ക്യാപ്റ്റനുമാണ്. അതുകൊണ്ട്എനിക്ക് ബാത്ത്‌റൂമില്‍ പോകണമെങ്കില്‍ അദ്ദേഹത്തോട് അനുവാദം വാങ്ങണം.

ആ സെറ്റിൽ എന്റെ ആവശ്യം ഉണ്ടായേക്കാം.ലൈറ്റ് നോക്കുന്നതിനോ ഷോട്ട് ഡിസൈൻ ചെയ്യുന്നതിനോ റിഹേഴ്‌സലിനു വേണ്ടിയോ ഞാൻ അവിടെ നിൽക്കേണ്ടി വരും.അതിനാൽ സെറ്റിൽ നിന്ന് പുറത്തു പോകുമ്പോൾ അദ്ദേഹത്തിൽ നിന്ന് അനുവാദം വാങ്ങണം. അതിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യേണ്ട കാര്യമില്ല- അമിതാഭ് ബച്ചൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amitabh Bachchan Explains Why He Took Nag Ashwin's Permission Before Using The Restroom During Kalki 2898 AD Shoot
Next Story