Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീണ്ട നാൽപതു വർഷങ്ങൾക്കിപ്പുറം ബിഗ് ബിയും ഉലകനായകനും ഒന്നിക്കുന്നു; കൽക്കി 2 വിന്‍റെ ബിടിഎസ് ചിത്രങ്ങൾ പങ്കുവെച്ച് അമിതാഭ് ബച്ചൻ

text_fields
bookmark_border
നീണ്ട നാൽപതു വർഷങ്ങൾക്കിപ്പുറം ബിഗ് ബിയും ഉലകനായകനും ഒന്നിക്കുന്നു; കൽക്കി 2 വിന്‍റെ ബിടിഎസ് ചിത്രങ്ങൾ പങ്കുവെച്ച് അമിതാഭ് ബച്ചൻ
cancel

ഹൈദരാബാദിൽ കൽക്കിയുടെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിങ്ങ് തിരക്കിലാണ് ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ. തന്‍റെ വ്ലോഗിൽ ഉലകനായകൻ കമൽ ഹാസനുമൊത്തുള്ള കൽക്കി 2 ബിടിഎസ് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നീണ്ട 40 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ബോക്സ് ഓഫീസ് ഹിറ്റു ചിത്രമായിരുന്ന ഗെരാഫ്താറിനു ശേഷം ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത് കൽക്കിയുടെ രണ്ടാം ഭാഗത്തിലൂടെയാണ്.

'മഹാനായ കമൽ ഹാസനെ വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു, കാലങ്ങൾക്കു ശേഷമാണ് ഞങ്ങൾ വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്, അവസാനമായി ഒന്നിച്ചത് ഗെരാഫ്താറിലായിരുന്നു' അമിതാഭ് ബച്ചൻ തന്‍റെ വ്ലോഗിൽ പറഞ്ഞു. വലിയ വിസ്മയം തീർത്ത നാഗ് അശ്വിൻ ചിത്രം കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ ഏറെ ആകാഷയോടെയാണ് കാത്തിരിക്കുന്നത്. ഒന്നാം ഭാഗം നിരൂപക പ്രശംസയും മികച്ച കളക്ഷനും കരസ്തമാക്കിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amitabh Bachchan begins 'Kalki 2' shoot, shares excitement about reunion with Kamal Haasan
Next Story